അഗളി: തളര്‍ന്നുവീണയാള്‍ക്ക് കൊറോണ മറന്ന് സഹായം നല്‍കിയ മില്‍മ ജീവക്കാരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
തളര്‍ന്നു വീണ തമിഴ്നാട് സ്വദേശിയെ കൊറോണ മറന്ന് സഹായിച്ചതോടെയാണ് മില്‍മ ശീതികരണ പ്ലാന്‍റ് മാനേജര്‍ ആര്‍ ദീപ താരമായത്. കോട്ടത്തറയിലെ മില്‍മ പ്ലാന്‍റില്‍ പാല്‍ കൊണ്ടുപോകാന്‍ ടാങ്കറുമായി വന്ന ഡ്രൈവറാണ് തിരുനെല്‍വേലി സ്വദേശി ഇസാക്കി മുത്തു. തമിഴ്നാട്ടിലെ ഒട്ടേറെ ഹോട്ട്സ്പോട്ടുകളിലൂടെ യാത്ര ചെയ്താണ് മുത്തു കോട്ടത്തറയിലെത്തിയത്.
ഏപ്രില്‍ 28നു രാവിലെയാണ് മുത്തു മില്‍മ പ്ലാന്‍റില്‍ എത്തിയത്. പ്ലാന്‍റിലെ അണുനശീകാരണ പ്രോട്ടോകോള്‍ പൂര്‍ത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെയാണ് മുത്തുവിനു നെഞ്ചുവേദന അനുഭവപ്പെട്ടത്.
തുടര്‍ന്ന്, വിശ്രമമുറിയില്‍ നിന്നും പുറത്ത് വന്ന മുത്തു ഓഫീസിലേക്കുള്ള ചവിട്ടുപടിയില്‍ ഇരുന്നു സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. കൊറോണ വൈറസിനെയും തമിഴ്നാട്ടിലെ റെഡ് സ്പോട്ടുകളെയും മറന്ന ദീപ ഓടി മുത്തുവിന്റെ അടുത്തെത്തി.
താന്‍ ചെല്ലുമ്പോഴേക്കും വീണു പോയ മുത്തുവിനെ ദീപ തന്‍റെ മടിയില്‍ കിടത്തി വേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും സമീപത്തെ ട്രൈബല്‍ ആശുപത്രിയിലെ ഡോ. പ്രഭുദാസിനെ വിവരമറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് മില്‍മ പ്ലാന്‍റിലെത്തിയ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ മുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മുത്തുവിന്‍റെ കൊറോണ വൈറസ് പരിശോധന ഫലം നെഗറ്റീവാണ്. മുത്തുവിന്റെ സ്രവ പരിശോധന ഫലം നെഗറ്റീവായതിനാല്‍ ദീപയ്ക്ക് ക്വാറന്‍റ്റൈന്‍ ആവശ്യമില്ലെന്നു ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…