Categories: Kerala

ക്വാറികളുടെ പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് തെളിവില്ല; നിയമസഭയില്‍ ഇ.പി ജയരാജന്‍

തിരുവനന്തപുരം: ക്വാറികളുടെ പ്രവര്‍ത്തനമാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇ.പി. ജയരാജന്‍.

നിയസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാറി പ്രവര്‍ത്തിക്കാത്ത സ്ഥലത്തും ഉരുള്‍പൊട്ടിയിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

”ക്വാറികളുടെ പ്രവര്‍ത്തനം മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും മറ്റ് പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ ക്വാറികളുടെ പ്രവര്‍ത്തനം മാത്രമാണ് ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമെന്ന് കണ്ടെത്തിയിട്ടില്ല.

കേരളത്തില്‍ ഈ വിഷയത്തില്‍ ശാസ്ത്രീയമായി പഠനം നടത്തുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് സ്റ്റഡി, സെന്റര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവരും പഠനം നടത്തിയിട്ടുണ്ട്.

പാറമട സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലും പാറമട ഇല്ലാത്ത പ്രദേശങ്ങളിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടാകുന്നുണ്ട്. കുന്നിന്റെ ചെരിവ്, തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ അളവ്, മേല്‍മണ്ണില്‍ ഖനം എന്നിവയാണ് ഈ പ്രതിഭാസത്തിന് ആക്കം കൂട്ടുന്നത് എന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന.

പുഴകള്‍ വഴിമാറി ഒഴുകുന്നതിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നും അതേസമയം അനധികൃത ക്വാറികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Newsdesk

Recent Posts

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

1 hour ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

3 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

10 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago

അയർലൻഡ് മലയാളി ജിറ്റോ ആന്റണി നിര്യാതനായി

വാട്ടർഫോർഡ്: അയർലൻഡിലെ  വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…

1 day ago