Categories: Kerala

കൊറോണ വൈറസ്; ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍. വിവിധ വിദേശ  രാജ്യങ്ങളിൽ നിന്നും  ,മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ  കുടുംബാംഗങ്ങൾ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. 

തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കരവാരം – 196, ആറ്റിങ്ങൽ – 140, മണമ്പൂർ – 117. പുളിമാത്ത് – 111, ഒറ്റൂർ – 106, ചെറുന്നിയൂർ-101, വക്കം – 99, കിളിമാനൂർ – 84, നഗരൂർ – 68,പഴയകുന്നുമ്മേൽ – 65 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ .

ആറ്റിങ്ങൽ നഗര സഭാ പരിധിയിൽ താമസിക്കുന്ന ഒരാൾ ആശുപത്രി നിരീക്ഷണത്തിലാണ്. വക്കത്ത് കൊറോണ വൈറസ് രോഗലക്ഷണം പ്രകടിപ്പിച്ച അഞ്ച് പേർക്ക് പരിശോധന നടത്തി ഫലമറിഞ്ഞ നാലു പേരും നെഗറ്റീവാണ്. അവശേഷിക്കുന്ന ഒരാളുടെ പരിശോധന ഫലം നാളെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.29 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.

വിദേശത്ത് നിന്ന് മടങ്ങി വരുന്നവരെയും, നിരീക്ഷണത്തിൽ കഴിയുന്നവരെയും ശത്രുക്കളായി കാണാതെ ആശ്വാസം പകർന്ന് വീടുകളിൽ തന്നെ കഴിയാനുള്ള ജനകീയ  ഇടപെടലുകൾക്ക് മണ്ഡലത്തിലെ എല്ലാ സുമനസ്സുകളുടെയും ,പിന്തുണയും സഹായ സഹകരണവും ഉണ്ടാകണമെന്ന് ബി. സത്യൻ എം.എൽ.എ അഭ്യർത്ഥിച്ചു. 

ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാനും ജീവൻ രക്ഷാ മരുന്നുകൾ, ആശുപത്രി സേവനം എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. 

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പുതല ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, വക്കം റൂറൽ ഹെൽത്ത് സെന്റർ, ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കുകയാണ്. 

ആരോഗ്യ പ്രവർത്തകരും ,ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കി അനുസരിക്കാൻ തയ്യാറാകണം. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ പ്രചരണങ്ങളിൽ വീണു പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു. 

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മണ്ഡലത്തിലെ സ്ഥിതി ഗതികൾ കൃത്യമായി അവലോകനം ചെയ്തു പ്രവർത്തിക്കുവാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വ.ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

12 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

14 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

16 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

17 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago