Categories: India

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് അവസാനിപ്പിച്ചു

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം അവസാനിപ്പിച്ചു.

സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചെന്ന കേസാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്.

തുടര്‍ന്ന് മാര്‍ച്ച് 12 ന് സിന്ധ്യക്കെതിരായ പരാതിയില്‍ വസ്തുതകള്‍ വീണ്ടും അന്വേഷിക്കാന്‍ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം തീരുമാനിച്ചിരുന്നു.

2009 ല്‍ ഗ്വാളിയോറില്‍ ഭൂമി വില്‍ക്കുന്നതിനായി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. സിന്ധ്യക്കെതിരായ പരാതി വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കരനായ സുരേന്ദ്ര ശ്രീവാസ്തവ മാര്‍ച്ച് 12 തങ്ങളെ സമീപിച്ചിരുന്നെന്നും ഇത് പരിശോധിച്ച ശേഷം അന്വേഷണം അവസാനിപ്പിച്ചതാണെന്നും അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടെലഗ്രം പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ വെള്ളിയഴ്ചയാണ് കേസ് അവസാനിപ്പിക്കനുള്ള തീരുമാനം എടുത്തത്. വെള്ളിയാഴ്ച തന്നെയായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍ വേണ്ട ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ രാജി വെച്ചത്.

2014 മാര്‍ച്ച് 26 നാണ് അന്ന് കോണ്‍ഗ്രസ് നേതാവായിരുന്ന സിന്ധ്യയ്ക്കും കുടുംബത്തിനും എതിരെ സുരേന്ദ്ര ശ്രീവാസ്തവ പരാതി നല്‍കുന്നത്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നത്. സിന്ധ്യയോട് കൂറുള്ള 22 എം.എല്‍.എമാര്‍ രാജിവെച്ചതോടെ വിശ്വാസ വോട്ട് നേടി അധികാരം ഉറപ്പിക്കേണ്ട സ്ഥിതിയിലായിരുന്നു കമല്‍നാഥ് സര്‍ക്കാര്‍.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ല എന്നുറപ്പായതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ രാജിവെച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മധ്യപ്രദേശില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി.

Newsdesk

Recent Posts

​ലൂക്കൻ മലയാളി ക്ലബ്ബ് ഓണാഘോഷം 2026; ​പൊന്നോണപ്പുലരിയുടെ മാധുര്യവുമായി ലൂക്കൻ മലയാളികളുടെ ഓണാഘോഷം ആഗസ്റ്റ് 22-ന് പ്രൗഢഗംഭീരമായി അരങ്ങേറുന്നു!

​നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…

45 mins ago

“മിസ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026” വേദിയൊരുങ്ങി; കിരീടപ്പോരാട്ടത്തിന് ഇനി 6 നാൾ

സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…

18 hours ago

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി; പത്തനംതിട്ടയിൽ മിന്നൽ പ്രളയ സാധ്യത

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാ​ഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…

19 hours ago

സന്തോഷ് ഇടുക്കിയുടെ ‘പൈറേറ്റ്സ് ഓഫ്ഇടുക്കി’ സെപ്റ്റംബർ നാലിന്

ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…

19 hours ago

ഓണത്തിന് നാടൻ രുചിയുടെ വിരുന്നൊരുക്കി ‘Oottupura’– സദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു

അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…

23 hours ago

കേരളത്തിൽ പ്രളയ ഭീതി; ഏഴ് മരണം

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. പ്രളയ ഭീതിയിലാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകൾ. ഈ ജില്ലകളിലാണ്…

2 days ago