കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍. വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ,മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.
തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ കരവാരം – 196, ആറ്റിങ്ങൽ – 140, മണമ്പൂർ – 117. പുളിമാത്ത് – 111, ഒറ്റൂർ – 106, ചെറുന്നിയൂർ-101, വക്കം – 99, കിളിമാനൂർ – 84, നഗരൂർ – 68,പഴയകുന്നുമ്മേൽ – 65 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ ഉള്ളവരുടെ വിശദാംശങ്ങൾ .
ആറ്റിങ്ങൽ നഗര സഭാ പരിധിയിൽ താമസിക്കുന്ന ഒരാൾ ആശുപത്രി നിരീക്ഷണത്തിലാണ്. വക്കത്ത് കൊറോണ വൈറസ് രോഗലക്ഷണം പ്രകടിപ്പിച്ച അഞ്ച് പേർക്ക് പരിശോധന നടത്തി ഫലമറിഞ്ഞ നാലു പേരും നെഗറ്റീവാണ്. അവശേഷിക്കുന്ന ഒരാളുടെ പരിശോധന ഫലം നാളെ അറിയുമെന്ന് പ്രതീക്ഷിക്കുന്നു.29 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി.
വിദേശത്ത് നിന്ന് മടങ്ങി വരുന്നവരെയും, നിരീക്ഷണത്തിൽ കഴിയുന്നവരെയും ശത്രുക്കളായി കാണാതെ ആശ്വാസം പകർന്ന് വീടുകളിൽ തന്നെ കഴിയാനുള്ള ജനകീയ ഇടപെടലുകൾക്ക് മണ്ഡലത്തിലെ എല്ലാ സുമനസ്സുകളുടെയും ,പിന്തുണയും സഹായ സഹകരണവും ഉണ്ടാകണമെന്ന് ബി. സത്യൻ എം.എൽ.എ അഭ്യർത്ഥിച്ചു.
ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കാനും ജീവൻ രക്ഷാ മരുന്നുകൾ, ആശുപത്രി സേവനം എന്നിവ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വകുപ്പുതല ഏകോപനം ഉണ്ടാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, വക്കം റൂറൽ ഹെൽത്ത് സെന്റർ, ആറ്റിങ്ങൽ വലിയ കുന്ന് താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കുകയാണ്.
ആരോഗ്യ പ്രവർത്തകരും ,ജനപ്രതിനിധികളും നൽകുന്ന നിർദ്ദേശങ്ങൾ നിങ്ങളുടെ നന്മക്ക് വേണ്ടിയാണ് എന്ന് മനസ്സിലാക്കി അനുസരിക്കാൻ തയ്യാറാകണം. സമൂഹമാധ്യമങ്ങളിൽ വരുന്ന വ്യാജ പ്രചരണങ്ങളിൽ വീണു പോകാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും എംഎൽഎ പത്രക്കുറിപ്പിൽ അറിയിച്ചു.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മണ്ഡലത്തിലെ സ്ഥിതി ഗതികൾ കൃത്യമായി അവലോകനം ചെയ്തു പ്രവർത്തിക്കുവാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വ.ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…