Kerala

വൈവിധ്യങ്ങളാൽ സമ്പന്നമായ നാട്; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഓണത്തിന്റെ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച് പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

ദളിതർക്ക് ആദിവാസികൾക്ക് അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ജീവിതാവശ്യം കണക്കിലെടുത്താണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ നേതൃത്വത്തിൽ 2 ലക്ഷം വീടുകളുടെ നിർമാണം ആരംഭിച്ചു. ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ദരിദ്രർക്ക്, 36 ലക്ഷം രോഗികൾക്ക് സൗജന്യ ചികിത്സ നൽകി. അതിന് 3000 കോടി ചെലവഴിച്ചു. മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കുന്നു. ആധുനിക വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേരളത്തിൽ ഒരു ലക്ഷം കോടി ചെലവഴിച്ചു. കേരളത്തിന് അഭൂതപൂർണമായ പിന്തുണയാണ് കേന്ദ്രം നൽകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

മഹാമാരി കാലത്ത് കേരളത്തിൽ ഒന്നര കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ കൊടുത്തു. അതിന് കേന്ദ്രം ആറായിരം കോടി രൂപ അധികമായി ചെലവഴിച്ചു. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് സത്യസന്ധമായും ജനക്ഷേമത്തിനും വേണ്ടിയാണ്. വികസനത്തിന് തടസം അഴിമതിയാണ്.അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ രാഷ്ട്രീയത്തിൽ ധ്രുവീകരണം ഉണ്ടാകുന്നു.അവരെ രക്ഷിക്കാൻ ചിലർ രംഗത്ത് വരുന്നു. കേരളത്തിന് നൽകിയ പദ്ധതികൾ മോദി എണ്ണിപ്പറഞ്ഞു .ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് മോദിക്ക് ഓണക്കോടി സമ്മാനിച്ചു.

Newsdesk

Recent Posts

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

19 hours ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago

ECB പലിശനിരക്ക് ഉയർത്തിയേക്കും; യൂറോസോൺ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും സമ്മർദം

പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…

1 day ago

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

2 days ago