Categories: Kerala

കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൽ സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ

കൊച്ചി: കോവിഡ് 19 രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യാൻ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിൽ (എൻ.ഐസി) സംവിധാനമുണ്ടെന്ന് കേന്ദ്ര സർക്കാർ. സ്പ്രിങ്ക്ളർ കരാർ ചോദ്യ ചെയ്തുള്ള ഹർജിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച സതയവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രോഗികളുടെ വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനം എൻഐസി ഒറുക്കും.  സംസ്ഥാന സര്‍ക്കാരും സ്പ്രിങ്ക്ളറും തമ്മിലുള്ള കരാർ വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാനുള്ള വ്യവസ്ഥകള്‍ കരാറിലില്ല. ഐ.ടി ആക്ടിന് വിധേയമായി വേണം സംസ്ഥാനങ്ങള്‍ വിദേശ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടേണ്ടത്. ന്യൂയോര്‍ക്ക് കോടതിയിലാണ് കേസ് നടത്തേണ്ടത്. ഒരു വ്യക്തിയുടെ ആരോഗ്യ വിവരങ്ങള്‍ സെന്‍സിറ്റീവ് ഡേറ്റയാണ്. അത് സര്‍ക്കാര്‍ സംവിധാനങ്ങളാണ് കൈകാര്യം ചെയ്യേണ്ടതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവരും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.

Newsdesk

Recent Posts

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…

9 hours ago

പുതിയ യൂറോ നോട്ടുകൾക്ക് രൂപം നൽകാൻ ജനാഭിപ്രായം തേടി ECB; സെപ്റ്റംബർ 21 വരെ ഓൺലൈൻ സർവേ

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…

10 hours ago

ബയോമെട്രിക് സുരക്ഷയും ഡാർക്ക് മോഡും; ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ആപ്പ് വരുന്നു

ബാങ്ക് ഓഫ് അയർലൻഡ് ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ബാങ്കിംഗ് ആപ്പ് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അവതരിപ്പിക്കും. ആദ്യം ആൻഡ്രോയിഡ് ഉപയോക്താക്കൾക്കാണ്…

13 hours ago

2030-ഓടെ 13,272 പുതിയ വീടുകൾ നിർമ്മിക്കുമെന്ന് LDA

2030-ഓടെ 13,000-ത്തിലധികം പുതിയ വീടുകൾ നിർമ്മിക്കുമെന്ന് അയർലണ്ടിന്റെ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (LDA) അറിയിച്ചു. ഇതിനകം 3,215 വീടുകൾ പൂർത്തിയാക്കിയ…

14 hours ago

‘ഭൗമ’ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിച്ച് റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…

20 hours ago

രണ്ട് വമ്പൻ  ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്

രണ്ടു വമ്പൻ ചിത്രങ്ങളുമായിന്യൂസൂര്യ ഫിലിംസ് കടന്നുവരുന്നു.സൂര്യ നായകനായ വിശ്വനാഥൻ ആൻ്റെ സൺസ്, വിശാൽ നായകനായ മകുടംഎന്ന ചിത്രവുമാണിവ. മകുടം തിരക്കഥ…

1 day ago