തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. എന്നാല്‍ എം.പി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് തര്‍ക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എം.പിമാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറച്ചുള്ള കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. അത് രാജ്യത്ത് കൊവിഡ് പ്രതിസന്ധിയിലിായിരിക്കുന്ന ജനളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലാണ്. പക്ഷേ, എം.പി.എല്‍.എ.ഡി.എസ് ഫണ്ട് രണ്ടുവര്‍ഷത്തേക്ക് അനുവദിക്കില്ലെന്നു തീരുമാനം തര്‍ക്കവിഷയമാണ്’, തരൂര്‍ ട്വീറ്റ് ചെയ്തു.
കൊവിഡ് 19 നെത്തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ചാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക രാജ്യത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും.
എം.പിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, എല്ലാ സംസ്ഥാന ഗവര്‍ണര്‍മാരും സ്വമേധയാ ശമ്പളം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി ജാവദേക്കര്‍ അറിയിച്ചു.
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…