Categories: Entertainment

വീടിനോട് ചേർന്നുള്ള തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കി ഷാരൂഖ് ഖാൻ

കൊറോണ വൈറസ് രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ നിൽക്കുന്ന ഈ സാഹചര്യത്തിൽ കോറോണയെ തുരത്തിയോടിക്കാനുള്ള കടുത്ത പ്രായത്നങ്ങലാണ് ഇന്ത്യ കൈക്കൊണ്ടിരിക്കുന്നത്. 

അതുകൊണ്ടുതന്നെ 21 ദിവസത്തെ lock down ൽ പൂർണ്ണ പിന്തുണയാണ് രാജ്യത്തെ ജനങ്ങൾ നൽകുന്നതും.  ഇന്ത്യയിൽ കോറോണ വൈറസ് ഏതാണ്ട് 3000 ത്തോളം പേർക്ക് സ്ഥിരീകരിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്യത്തിനൊപ്പം പോരാടാൻ ബോളിവുഡും രംഗത്തുണ്ട്. 

തുടക്കത്തിലേ കോറോണ പ്രതിരോധത്തിൽ പങ്കാളികളായിരുന്ന കിങ് ഖാനും ഭാര്യയും വീണ്ടും മാതൃകയാകുകയാണ്.  തന്റെ വീടിനോട് ചേർന്നുള്ള നാലുനില കെട്ടിടമായ തന്റെ ഓഫീസ് quarantine ൽ കഴിയുന്നവർക്കായി വിട്ടുനല്കിയാണ് ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും വീണ്ടും രംഗത്തെത്തിയത്. 

quarantine ൽ കഴിയുന്ന പ്രായമായ സ്ത്രീകൾക്കും കുട്ടികൾക്കുമായിട്ടാണ് അദ്ദേഹം വിട്ടുനൽകിയിരിക്കുന്നത്.  മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ഷാറൂഖാന്റെ ഈ വലിയ മനസിന് നന്ദി അറിയിച്ചിട്ടുണ്ട്. 

മുംബൈയിലെ ആരോഗ്യപ്രവർത്തകരെ സഹായിക്കാനും വിശന്നു വലഞ്ഞവർക്ക് ഭക്ഷണം വിതരണം ചെയ്തും നേരത്തെയും ഷാരൂഖ് ഖാൻ രംഗത്തെത്തിയിരുന്നു.  

കൂടാതെ ഈ സമയം ബുദ്ധിമുട്ടുന്ന ദിവസവേതനക്കാർക്ക് പണമെത്തിക്കുകയും പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നല്ലൊരു തുക കിം ഖാൻ സംഭാവന നൽകുകയും  ചെയ്തിട്ടുണ്ട്.  

Newsdesk

Recent Posts

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

40 mins ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

1 hour ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

2 hours ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

3 hours ago

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

22 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

22 hours ago