തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഷാജിയുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ‘ഷാജിയുടെ പ്രതികരണം ബാലിശമായിപ്പോയി. ഏത് സ്പീക്കറും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. എന്റെ മുട്ടുകാലിന്റെ ബലം എല്ലില്ലാത്ത നാവ് കൊണ്ട് ആരും അളക്കേണ്ട’, സ്പീക്കര്‍ പറഞ്ഞു. സ്പീക്കറെന്ന നിലയിലുള്ള പരിമിതികളെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ അഴീക്കോട് സ്‌കൂളുമായി ബന്ധപ്പെട്ട കോഴ ആരോപണ കേസില്‍ സ്പീക്കര്‍ മാനുഷിക പരിഗണന കാണിച്ചില്ലെന്ന് കെ.എം ഷാജി പറഞ്ഞിരുന്നു. തനിക്കെതിരെ ഒരു അന്വേഷണത്തിന് അനുമതി നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം സ്പീക്കര്‍ നിയമസഭയില്‍ പറയണമായിരുന്നു. അല്ലെങ്കില്‍ ഫോണില്‍ വിളിച്ചെങ്കിലും പറയണമായിരുന്നു. ഇത് രണ്ടും ഉണ്ടായില്ലെന്ന് ഷാജി പറഞ്ഞിരുന്നു.
പിണറായി വിജയനെന്ന ഏകാധിപതിക്ക് മുന്നില്‍ സ്പീക്കര്‍ വിധേയനായിയെന്നും അദ്ദേഹം ആരോപിച്ചു. അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് ഷാജിയ്‌ക്കെതിരെ വിജിലന്‍സ് കേസെടുക്കുന്നത്. 2017 ല്‍ ഹയര്‍സെക്കണ്ടറി അനുവദിക്കാന്‍ മാനേജ്മെന്റില്‍ നിന്ന് പണം വാങ്ങിയെന്നാണ് പരാതി.
പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുക്കാന്‍ വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. 2019 നവംബറിലാണ് വിജിലന്‍സ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. കോഴിക്കോട് റേഞ്ച് എസ്.പിയ്ക്കാണ് അന്വേഷണ ചുമതല.
അതേസമയം കേസ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. മാര്‍ച്ച് 16 ന് തന്നെ കെ.എം ഷാജിയ്ക്കെതിരെ കേസെടുക്കുന്നതിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. കെ.എം ഷാജിയ്ക്ക് പിന്തുണയുമായി മുസ്ലിം ലീഗും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…