ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി.
പൊതുതാൽപര്യം കണക്കിലെടുത്ത് സർക്കാറിന് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തൽ മൂന്നംഗ ബെഞ്ച് ശരിവെക്കുകയും ചെയ്തു.
പാലം അടച്ചതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേരള സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ഐ.ടി റിപ്പോർട്ടിൽ പറയുന്നു. അതിനാൽ പാലത്തിൽ ഭാരപരിശോധന നടത്താൻ സാധിക്കില്ലെന്നും എ.ജി വ്യക്തമാക്കി.
നിലവിലുള്ള പാലം പൊളിച്ച് പുനര്‍നിര്‍മിക്കാനുള്ള മുൻ ഡി.എം.ആർ.സി ചെയർമാൻ ഇ. ശ്രീധരന്‍റെ ശിപാര്‍ശയും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
നിർമാണകമ്പനിയുടെ ആവശ്യം അംഗീകരിച്ച ഹൈകോടതി, പാലത്തിൽ ഭാരപരിശോധന നടത്താമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഭാരപരിശോധനക്ക് ശേഷം തുടർനടപടി ആലോചിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭാരപരിശോധന നടത്തിയാൽ ജനങ്ങൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകുമെന്നാണ് സംസ്ഥാന സർക്കാർ പ്രധാനമായി വാദിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…