തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന സ്ഥിതി തുടര്‍ന്നാലും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്. ഒക്ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യവാരമോ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാണ് തെരഞ്ഞടുപ്പ് നടത്തുക. ഏഴു ജില്ലകള്‍ വീതം രണ്ട് ഘട്ടങ്ങളായാവും വോട്ടെടുപ്പ്.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് സമയം ഒരുമണിക്കൂര്‍ കൂടി നീട്ടും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുമണി വരെയായിരിക്കും പോളിംഗ് സമയം.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും കൊവിഡ് പ്രോട്ടോകോള്‍ ബാധകമായിരിക്കും. രണ്ടോ മൂന്നോ പേര്‍ക്ക് മാത്രമായിരിക്കും വീടുകളിലെത്തി വോട്ടഭ്യര്‍ത്ഥിക്കാനുള്ള അനുമതി. നവ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വര്‍ധിപ്പിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഈ മാസം 15നകം പുതുക്കിയ വോട്ടര്‍ പട്ടിക പുറത്തിറക്കും.
75 വയസ്സിന് മുകളിലുള്ളവര്‍ക്കും കൊവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട്, പ്രോക്സി വോട്ട് സംവിധാനമേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യുമെന്നും കമ്മീഷണര്‍ അറിയിച്ചു.
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…