കൊല്ലം: രോഗബാധ സ്ഥിരീകരിച്ച പ്രാക്കുളത്തെ വ്യക്തിയുമായി ഇടപഴകിയവരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും പൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് ആശുപത്രിയിലേയും ലാബിലേയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുമായി അടുത്ത് ഇടപഴകിയ 10 പേരെ ഐസൊലേഷനിലേക്ക് മാറ്റി.
കൊല്ലം ജില്ലയിലെ രോഗബാധിതനോടൊപ്പം വിമാനത്തില്‍ വന്നവരുടെ പട്ടിക പുറത്തിറക്കി. ഇവരെയും കുടുംബങ്ങളെയും നിരീക്ഷണത്തില്‍ ആക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം വിമാനത്തിലുണ്ടായിരുന്നവരില്‍ 25 പേര്‍ കൊല്ലം ജില്ലക്കാരാണ്.
കഴിഞ്ഞ ദിവസമാണ് കൊല്ലം ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 39 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ 164 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്.
രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും, തൃശ്ശൂര്‍, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകന്റെ സഞ്ചാര പാത സങ്കീര്‍ണമാണെന്നും കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…