കൊച്ചി: സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കേരള സര്‍ക്കാര്‍ നടത്തുന്ന സഹകരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹൈക്കോടതി അഭിഭാഷകനും കൊല്ലം സ്വദേശിയുമായ അബ്ദുള്‍ ജബറുദ്ദീന്‍, ആലുവ സ്വദേശി മൈക്കിള്‍ വര്‍ഗീസ് എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കരാറിന് പിന്നില്‍ 200 കോടിയുടെ അഴിമതി ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എ.ടി സെക്രട്ടറിക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഡാറ്റാ കൈമാറ്റം നിര്‍ത്തിവെയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പൗരനെ സംബന്ധിച്ച വിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ കൈമാറിയത് സ്വകാര്യതയുടെ ലംഘനമാണ്. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.
സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷം ശ്രമിക്കുന്നത് സര്‍ക്കാരിനെ അപമാനിക്കാനാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി: പ്രശസ്ത മലയാളം നടൻ ശ്രീനിവാസൻ അന്തരിച്ചു. ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം. Follow Us on Instagram! GNN24X7…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…