തിരുവനന്തപുരം: യു.ഡി.എഫുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണി പക്ഷം കൈവശം വെച്ചിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായേക്കും എന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
മുന്നണി വിട്ട് ജോസഫ് വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, സ്വതന്ത്രമായിത്തന്നെ തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നത്.
ധാരണ നടപ്പിലാക്കേണ്ട ദിവസം കഴിഞ്ഞിട്ട് രണ്ടുമാസമായിട്ടും ഇനിയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ട് എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതരുതെന്ന മുന്നറിയിപ്പ് പി.ജെ ജോസഫ് നല്‍കിയിരുന്നു. ധാരണകള്‍ പാലിക്കുന്നില്ലെങ്കില്‍ യു.ഡി.എഫ് യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം. തന്റെ അതൃപ്തി പി.ജെ ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.
അതേസമയം, ജോസഫിന്റെ നീക്കത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ജോസഫ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ഇവര്‍.
കൊവിഡുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ, പിണറായി വിജയന്റെ ജന്മദിവസം ആശംസകളുമായി ജോസഫ് രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാല്‍ രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുന്നണിയില്‍ പ്രശ്‌നങ്ങളില്ല എന്നായിരുന്നു ജോസഫ് അറിയിച്ചിരുന്നത്. ഈ സമയത്ത് മുന്നണിമാറ്റമുണ്ടായാല്‍ അത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുമെന്ന ആശങ്ക ജോസഫിനുണ്ടെന്നാണ് വിവരം. എന്നിരുന്നാലും യു.ഡി.എഫില്‍ തുടര്‍ന്നാല്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തഴയപ്പെട്ടേക്കും എന്ന ഭയവും ജോസഫ് വിഭാഗത്തെ അലട്ടുന്നുണ്ട്.
യു.ഡി.എഫ് വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോകാതെ സ്വതന്ത്രമായി തുടരുകയാണെങ്കില്‍ മുന്നണി വിടുന്നതില്‍ അതൃപ്തിയുള്ള മാണി ഗ്രൂപ്പുകാരെ പിണക്കാതിരിക്കാന്‍ സഹായിക്കും. കോണ്‍ഗ്രസുമായി അകലുന്നതോടെ അവരുടെ പിന്തുണ തനിക്ക് വര്‍ധിക്കുമെന്നുമാണ് ജോസഫിന്റെ പ്രതീക്ഷ.
ഇത് കൂടാതെ കൊവിഡിന് പിന്നാലെ കേരളത്തില്‍ മുന്നണി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന സി.പി.ഐ.എം നേതാവും മന്ത്രിയുമായ ഇ.പി ജയരാജനും നല്‍കിയിരുന്നു. വ്യക്തത വരുത്താതെയായിരുന്നു ജയരാജന്റെ പരാമര്‍ശമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ജോസഫിനെത്തന്നെയാണെന്നാണ് സൂചനകള്‍.
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…