പാലക്കാട്: വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം നഗരസഭാ ഓഫീസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുംവഴി ഗര്‍ഭണിക്ക് കൊവിഡ് പോസിറ്റീവാണെന്ന അറിയിപ്പ്.
ഇതോടെ നഗരസഭയിലെ നാല് ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.
കുവൈറ്റില്‍ നിന്നെത്തിയ യുവതി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗര്‍ഭണിയായതിനാല്‍ വീട്ടില്‍ തന്നെയായിരുന്നു ക്വാറന്റൈന്‍.
മെയ് 13 നാണ് യുവതി വിദേശത്തു നിന്ന് എത്തിയത്. 25 ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലമറിയാന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നായിരുന്നു അറിയിച്ചത്.
അറിയിപ്പ് ലഭിക്കാത്തതിനാല്‍ ഇവരുെട അച്ഛന്‍ സര്‍ട്ടിഫിക്കറ്റിനായി നഗരസഭയെ സമീപിച്ചു.
മകളുമായി ഓഫീസില്‍ എത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് യുവതിയുമായി വെള്ളിയാഴ്ച വീണ്ടും നഗരസഭയിലെത്തി. സര്‍ട്ടിഫിക്കേറ്റ് വാങ്ങി മടങ്ങുംവഴിയാണ് കൊവിഡ് പോസിറ്റിവാണെന്ന വിവരം ലഭിച്ചത്.
കൊവിഡ് പോസിറ്റീവാണെന്നും ജില്ലാ ആശുപത്രിയില്‍ എത്തണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ച് പറയുകയായിരുന്നു. യുവതി ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൃത്യസമയത്ത് ഫലം അറിയാത്തത് കൊണ്ടാണ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയതെന്ന് യുവതി പറഞ്ഞു.
അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…
റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…
അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…
മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…
പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…
ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…