Categories: Kerala

യു.ഡി.എഫുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

തിരുവനന്തപുരം: യു.ഡി.എഫുമായുള്ള മുന്നണിബന്ധം അവസാനിപ്പിക്കാനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണി പക്ഷം കൈവശം വെച്ചിരിക്കുന്ന കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായേക്കും എന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

മുന്നണി വിട്ട് ജോസഫ് വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍, സ്വതന്ത്രമായിത്തന്നെ തുടര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം അവസാന ആറ് മാസം ജോസഫ് വിഭാഗത്തിനാണ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടത്. എന്നാല്‍ ഈ ധാരണ പാലിക്കാന്‍ യു.ഡി.എഫ് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

ധാരണ നടപ്പിലാക്കേണ്ട ദിവസം കഴിഞ്ഞിട്ട് രണ്ടുമാസമായിട്ടും ഇനിയും ഇക്കാര്യത്തില്‍ തീരുമാനമാകാത്തതുകൊണ്ട് എന്തും സഹിച്ച് യു.ഡി.എഫില്‍ തുടരുമെന്ന് കരുതരുതെന്ന മുന്നറിയിപ്പ് പി.ജെ ജോസഫ് നല്‍കിയിരുന്നു. ധാരണകള്‍ പാലിക്കുന്നില്ലെങ്കില്‍ യു.ഡി.എഫ് യോഗങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനാണ് തീരുമാനം. തന്റെ അതൃപ്തി പി.ജെ ജോസഫ് യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു.

അതേസമയം, ജോസഫിന്റെ നീക്കത്തില്‍ കടുത്ത ആശങ്കയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ജോസഫ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ഇവര്‍.

കൊവിഡുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസഫ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ, പിണറായി വിജയന്റെ ജന്മദിവസം ആശംസകളുമായി ജോസഫ് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുന്നണിയില്‍ പ്രശ്‌നങ്ങളില്ല എന്നായിരുന്നു ജോസഫ് അറിയിച്ചിരുന്നത്. ഈ സമയത്ത് മുന്നണിമാറ്റമുണ്ടായാല്‍ അത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിക്കുമെന്ന ആശങ്ക ജോസഫിനുണ്ടെന്നാണ് വിവരം. എന്നിരുന്നാലും യു.ഡി.എഫില്‍ തുടര്‍ന്നാല്‍ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തഴയപ്പെട്ടേക്കും എന്ന ഭയവും ജോസഫ് വിഭാഗത്തെ അലട്ടുന്നുണ്ട്.

യു.ഡി.എഫ് വിട്ട് മറ്റൊരു മുന്നണിയിലേക്ക് പോകാതെ സ്വതന്ത്രമായി തുടരുകയാണെങ്കില്‍ മുന്നണി വിടുന്നതില്‍ അതൃപ്തിയുള്ള മാണി ഗ്രൂപ്പുകാരെ പിണക്കാതിരിക്കാന്‍ സഹായിക്കും. കോണ്‍ഗ്രസുമായി അകലുന്നതോടെ അവരുടെ പിന്തുണ തനിക്ക് വര്‍ധിക്കുമെന്നുമാണ് ജോസഫിന്റെ പ്രതീക്ഷ.

ഇത് കൂടാതെ കൊവിഡിന് പിന്നാലെ കേരളത്തില്‍ മുന്നണി മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന സി.പി.ഐ.എം നേതാവും മന്ത്രിയുമായ ഇ.പി ജയരാജനും നല്‍കിയിരുന്നു. വ്യക്തത വരുത്താതെയായിരുന്നു ജയരാജന്റെ പരാമര്‍ശമെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ജോസഫിനെത്തന്നെയാണെന്നാണ് സൂചനകള്‍.


Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

8 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

9 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

10 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

12 hours ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 day ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

1 day ago