തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ 13 പേര്‍ക്കെതിരെയും കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
തിരുവവന്തപുരം അട്ടക്കുളങ്ങരയില്‍ നിയന്ത്രണം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസടുത്തു.
സംസ്ഥാനത്ത് 15 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിതീവ്ര ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും നേരത്തെ ആരോഗ്യമന്ത്രി പറഞ്ഞിരുന്നു
ജനതാ കര്‍ഫ്യുവിന്റെ പശ്ചാത്തലത്തില്‍ വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നതിനാല്‍ ആരോഗ്യ മന്ത്രി നല്‍കിയ പ്രത്യേക വാര്‍ത്താ കുറിപ്പിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. രണ്ടുപേര്‍ക്കാണ് കോഴിക്കോട് സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ നാലുപേര്‍ക്കും എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയില്‍ രണ്ടുപേര്‍ക്കും കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 54ല്‍ നിന്നും 67ആയി ഉയര്‍ന്നു. കാസര്‍കോട് ജില്ലയില്‍ 5 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിട്ടുണ്ട്.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…