വടക്കഞ്ചേരി (പാലക്കാട്): പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും പണിമുടക്കി നിരാഹാര സമരം നടത്തുകയായിരുന്നു.
കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും ചർച്ചയ്ക്ക് പോലും തയാറാകാതിരുന്നതോടെയാണ് ഇന്നലെ സമരം അവസാനിപ്പിച്ച് ഇന്നു മുതൽ ബസ് ഓടിത്തുടങ്ങിയത്. രമ്യ ഹരിദാസ് എംപി, പി.പി.സുമോദ് എംഎൽഎ എന്നിവർ ടോൾ പ്ലാസയിൽ എത്തി സമരക്കാരോടൊപ്പം ബാരിയർ ഉയർത്തി വാഹനങ്ങൾ കടത്തിവിട്ടു.
സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ ബസ് പണിമുടക്ക് തുടർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകാതിരുന്നതോടെയാണ് സംയുക്ത സമരസമിതി ബസ് സർവീസ് വീണ്ടും തുടങ്ങിയത്. പൊലീസ് ഉണ്ടായിട്ടും ടോൾ പ്ലാസ അധികൃതർ ബസുകൾ തടഞ്ഞില്ല.
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…
പണപ്പെരുപ്പ സമ്മർദം ശക്തമാകുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. നിലവിലെ 2.25…
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…