തിരുവനന്തപുരം: കേന്ദ്രം തരുന്ന ജിഎസ്ടി നഷ്ടപരിഹാരം അടുത്ത മാസത്തോടെ അവസാനിക്കാനിരിക്കെ ജിഎസ്ടി വരുമാനത്തിൽ ഇനിയും ലക്ഷ്യത്തിലെത്താനാകാതെ കേരളം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ജിഎസ്ടി വരുമാന വളർച്ചാ നിരക്കിൽ 27–ാം സ്ഥാനത്താണു കേരളം. 2021 ഏപ്രിലിൽ 2,466 കോടി ജിഎസ്ടി വരുമാനമായി കിട്ടിയെങ്കിൽ കഴിഞ്ഞ മാസം കിട്ടിയത് 2,689 കോടിയാണ്. ശരാശരി 14% വളർച്ച പ്രതീക്ഷിക്കുന്നിടത്ത് 9% മാത്രമാണ് കേരളത്തിന്റെ ജിഎസ്ടി വളർച്ചാ നിരക്ക്.
14% വളർച്ച ഇല്ലെങ്കിൽ ബാക്കി തുക കേന്ദ്രം നൽകുന്നതാണു ജിഎസ്ടി നഷ്ടപരിഹാര പാക്കേജ്. നഷ്ടപരിഹാരം നിർത്തലാക്കുമ്പോൾ പകരം ജിഎസ്ടി വരുമാനം വർധിപ്പിച്ചു പിടിച്ചുനിൽക്കാനുള്ള കെൽപ് കേരളത്തിനില്ലെന്നാണു പുതിയ വരുമാനക്കണക്കുകൾ സൂചിപ്പിക്കുന്നത്. 103 കോടിയിൽ നിന്ന് 196 കോടിയിലേക്കു കുതിച്ച അരുണാചൽ പ്രദേശാണ് വരുമാന വളർച്ചയിൽ ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതൽ വരുമാനം നേടിയത് വാണിജ്യ, വ്യവസായ കേന്ദ്രമായ മഹാരാഷ്ട്രയാണ്. 22,013 കോടി രൂപയിൽ നിന്ന് 27,495 കോടി രൂപയിലേക്കാണ് മഹാരാഷ്ട്രയുടെ പ്രതിമാസ വരുമാന വളർച്ച.
രാജ്യത്തെ ആകെ ജിഎസ്ടി വരുമാനത്തിന്റെ 21 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. കേരളത്തിന്റെ സംഭാവനയാകട്ടെ 2 ശതമാനവും. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട് 10 ശതമാനവും കർണാടക 19 ശതമാനവും വളർച്ച നേടി. ജിഎസ്ടി നടപ്പാക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനാകും ഏറ്റവും കൂടുതൽ നേട്ടം എന്നായിരുന്നു ഒന്നാം പിണറായി സർക്കാർ പ്രതീക്ഷിച്ചതെങ്കിലും ജിഎസ്ടിക്ക് 5 വയസ്സാകുമ്പോൾ കേരളം ഏറ്റുവാങ്ങുന്നതു തിരിച്ചടി മാത്രമാണ്. കഴിഞ്ഞ 5 വർഷവും നികുതി ചോർച്ച കണ്ടെത്താനും പരിഹാര നടപടികൾ കൈക്കൊള്ളാനും സർക്കാർ തയാറാകാത്തതാണ് ഇപ്പോഴത്തെ വരുമാനക്കുറവിനു കാരണം.
ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള മലയാളം കോർട്ട്‌റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ 'സത്യമേവ' നവംബർ 27 മുതൽ ZEE5-ൽ…
മലയാള സിനിമക്ക് ഏറെ ഗുണകരമാംവിധം പുതിയൊരു ഓ.ടി.ടി പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നു. പ്രമുഖ നിർമ്മാതാവും നടനുമായ ഡോ.മധുസൂദനൻ മാവേലിക്കരയുടെ ഉടമസ്ഥതയിലാണ് എം…
സ്നേഹം പറയാനോ, പ്രകടിപ്പിക്കാനോ, ശീലിച്ചിട്ടില്ലാത്ത, ഗൗരവ സ്വഭാവക്കാരനായ ഒരു മനുഷ്യന്റെ ജീവിത കഥ പറയുന്ന അരികിൽ എന്ന ചിത്രത്തിന്റ ചിത്രീകരണം…
ഒട്ടാവ: ക്യുബെക്കിലെ പൊതുമേഖലാ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം (ബിൽ 21) കനേഡിയൻ സുപ്രീം കോടതി ശരിവെച്ചു. പൊതുവിദ്യാലയങ്ങളിലെ…
ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (കെ.ഇ.സി.എഫ്.) 48-ാമത് വാർഷിക ക്രിസ്തുമസ്–പുതുവത്സര ആഘോഷം 2026 ഡിസംബർ 5 ശനിയാഴ്ച വൈകിട്ട്…
ഓസ്‌ട്രേലിയ: പ്രശസ്ത WWE ഗുസ്തി താരം ബ്രോൺസൺ റീഡ് (യഥാർത്ഥ പേര്: ജെർമെയ്ൻ ഹെയ്‌ലി) അന്തരിച്ചു. 38 വയസ്സായിരുന്നു. ആരോഗ്യപരമായ…