കൊച്ചി: വാളയാറില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ റാലി നടത്തുന്നു. സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
പാട്ടു പാടിയും ചിത്രം വരച്ചും പ്രതിഷേധിക്കാനാണ് പൊതുപ്രവര്‍ത്തകരുടെ തീരുമാനം. പ്രൊഫ.സാറാ ജോസഫ്, എം.എന്‍ കാരശ്ശേരി, സി.ആര്‍ നീലകഠ്ണന്‍ തുടങ്ങിയവരാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്.
ഹൈക്കോടതി സമീപത്ത് നിന്ന് തുടങ്ങിയ യാത്ര 22ന് സെക്രട്ടറിയേറ്റില്‍ എത്തും. മേധാ പട്കര്‍, പെരുമാള്‍ മുരുകന്‍, ജസ്റ്റിസ് കമാല്‍ പാഷ എന്നിവരും റാലിയില്‍ പങ്കെടുക്കും.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വാളയാര്‍ക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ വിചാരണ വീണ്ടും നടത്തണമെന്നും കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അപ്പീലില്‍ ആവശ്യപ്പെട്ടു.
പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി ഉത്തരവിനെതിരെയാണ് അമ്മ അപ്പീല്‍ നല്‍കിയത്. കേസിന്റെ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായതായും ആരോപിക്കുന്നു.
വാളയാര്‍ കേസ് വളരെ ലാഘവത്തോടെയും മുന്‍വിധിയോടുകൂടിയുമാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി കേസ് അട്ടിമറിച്ചെന്നും അപ്പീലില്‍ പറയുന്നു. ജില്ലാ ശിശുക്ഷേമ സമിതിയും പ്രൊസിക്യുഷനും പ്രതികളെ സഹായിച്ചെന്നും അപ്പീലില്‍ ആരോപിക്കുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…