തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നിയമസഭയിൽ നടക്കും. എൽഡിഎഫിനു വേണ്ടി എം.വി ശ്രേയാംസ് കുമാറും യു ഡി എഫിനു വേണ്ടി ലാൽ വർഗീസ് കല്പകവാടിയും മത്സരിക്കും. സഭയിലെ അംഗബലം അനുസരിച്ച് എൽ ഡി എഫ് സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. എം പി വീരേന്ദ്രകുമാർ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ജെ ഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടി കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ്.
തെരഞ്ഞെടുക്കപ്പെട്ട 140 എംഎൽഎമാർക്കാണ് വോട്ടവകാശം. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിക്ക് വോട്ടില്ല. കുട്ടനാടും ചവറയും ഉപതെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ എംഎൽഎമാരുടെ എണ്ണം 138 ആകും. കെഎം ഷാജിക്കും കാരാട്ട് റസാഖിനും തെരഞ്ഞെടുപ്പ് കേസ് ഉള്ളതിനാൽ അവർക്കും വോട്ട് ചെയ്യാനാവില്ല. അങ്ങനെ വരുമ്പോൾ വോട്ടവകാശമുള്ള എംഎൽഎമാർ 136. 69 ഒന്നാം വോട്ടുകളാണ് ജയിക്കാൻ ആവശ്യം. 90 അംഗങ്ങളുടെ പിന്തുണയുള്ള ഇടതു സ്ഥാനാർഥിയുടെ ജയം ഉറപ്പാണ്. യുഡിഎഫിന് പരമാവധി 42 വോട്ടുകളെ ഉള്ളൂ. ജോസ് കെ മാണി വിഭാഗത്തിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്യില്ല.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലു വരെ നിയമസഭാ മന്ദിരത്തിലാണ് വോട്ടെടുപ്പ്. ബൂത്തിൽ ഒരു സമയം ഒരാൾക്കേ പ്രവേശനം ഉണ്ടാകൂ. ഒരാൾ ഒപ്പിട്ട പേന മറ്റൊരാൾക്ക് നൽകില്ല. ആ പരിശോധനയിൽ പോസിറ്റീവ് ആകുന്ന എംഎൽഎമാർക്കും കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നു വരുന്നവർക്കും വോട്ട് ചെയ്യാൻ പ്രത്യേക ബൂത്ത് ഒരുക്കും. വൈകുന്നേരം അഞ്ചരയോടെ രാജ്യസഭാ തിരഞ്ഞെടുപ്പിൻ്റെ ഫലം അറിയാം.
അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…
അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…
ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ…
തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…
ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…
മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…