Categories: Kerala

സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാരിന് അന്തസുണ്ടെങ്കില്‍ അമേരിക്കൻ കമ്പനിയായ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതി ഇടക്കാല ഉത്തരവിനെ പ്രതിപക്ഷം സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടക്കാല ഉത്തരവിന്റെ പശ്ചാലത്തലത്തില്‍ സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഡാറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. കോടതിയുടെ പരാമര്‍ശങ്ങളില്‍ അസന്തുഷ്ടി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. കൊവിഡിന്റെ മറവില്‍ ഡാറ്റ അഴിമതി നടത്താനുള്ള ശ്രമം നടപ്പാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡാറ്റ സുരക്ഷ, വ്യക്തിയുടെ അനുമതി എന്നീ ആശങ്കകള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. കോടതിയുടെ പരാമര്‍ശങ്ങളില്‍ അസന്തുഷ്ടി നിലനില്‍ക്കുന്നുവെന്ന് വ്യക്തമാണ്. കൊവിഡിന്റെ മറവില്‍ ഡാറ്റ അഴിമതി നടത്താനുള്ള ശ്രമം നടപ്പാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

കരാറില്‍ വിവര സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ആരോപണ വിധേയമായ കരാര്‍ പ്രകാരം കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഡാറ്റയുടെ രഹസ്യ സ്വഭാവം ലംഘിക്കുന്ന ഒരു തരത്തിലുള്ള പ്രവൃത്തിയും സ്പ്രിംക്ലറിന്റെ ഭാ?ഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നടപടികളിലേക്ക് ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി കൊവിഡിന് ശേഷം ഡാറ്റ ചോര്‍ച്ച ഉണ്ടാകാന്‍ പാടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Newsdesk

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

6 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

13 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

19 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago