ചാവക്കാട്: ചാരനികത്തില്‍ കുഞ്ഞുകണ്ണുകളും ചിറകിന് കീഴ്ഭാഗം തൂവെള്ള നിറത്തില്‍ കുഞ്ഞുകാലുകളും വാലിന്റെ അറ്റത്തായി ചാരനിറത്തിലുള്ള ഷേയ്ഡ് പോലുള്ള ചാരത്തൂവലുകളുമായി ഒരു കുഞ്ഞു സുന്ദരി കുരുവി ചാവക്കാട് എത്തി. വിരുന്നുവന്ന ഈ കുഞ്ഞന്‍ കുരുവി അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ഇറാന്‍, കസാക്കിസ്ഥാന്‍, ലെബനന്‍, നേപ്പാള്‍, ഒമാന്‍, പാകിസ്താന്‍, റഷ്യന്‍, താജിക്കിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, യു.എ.ഇ എന്നിവങ്ങളില്‍ എല്ലാം കണ്ടുവരുന്ന വേരിയബിള്‍ വീറ്റിയര്‍ (variable wheatear) എന്നയിനം കുരുവിയാണ്. സാധാരണ മരുഭൂമികളിലാണ് ഇവയെ അധികം കണ്ടുവരാറുള്ളത്. ഈ കുഞ്ഞന്‍ കുരുവിയാണ് കേരളം കാണാന്‍ തൃശ്ശൂരിലെ ചാവക്കാട് വിരുന്നിനെത്തിയത്.
കോബേര്‍ഡേഴ്‌സ് അംഗവും യു.എന്‍.എച്ച്.സെ്. എക്‌സിക്യൂട്ടീവ് അംഗവുമായ പാര്‍ളിക്കാട് സ്വദേശി കൃഷ്ണകുമാര്‍.കെ.അയ്യരാണ് ഈ കുഞ്ഞന്‍ കുരുവിയുടെ ചിത്രം ക്യാമറയിലാക്കിയത്. വെറും 10 സെന്റീമീറ്ററോളം മാത്രമാണ് സാധാരണ ഇവയുടെ വലുപ്പം. കുഞ്ഞു കുറ്റിച്ചെടികളിലും മറ്റുമായി കണ്ടുവരാറുള്ള ഈ കുഞ്ഞുകുരുവി പുഴക്കളെയും പൂമ്പാറ്റകളെയും മറ്റുമാണ് ഭക്ഷണമാക്കാറുള്ളത്. എന്തായാലും പക്ഷിനിരീക്ഷകര്‍ക്കും പ്രകൃതിപഠനക്കാര്‍ക്കുമ ഇതൊരു സന്തോഷം തരുന്ന വാര്‍ത്തയാണ്. ചിലപ്പോള്‍ സൂക്ഷിച്ചു നോക്കിയാല്‍ നമുക്ക് ഈ അതിഥി കുരുവിയെ പരിസരത്ത് കണ്ടെത്തുവാന്‍ സാധിച്ചേക്കും. (ചിത്രം എടുത്തത്: കൃഷ്ണകുമാര്‍. കെ. അയ്യര്‍)
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…