Categories: Kerala

മാധ്യമ ദിനം 2020 സ്പീക്കർ ഉദ്ഘാടനം ചെയ്യും!

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിക്കുന്ന മാധ്യമദിനം 2020 വിവിധ പരിപാടികളോടെ ഇന്നും (ജനുവരി 29) നാളെയുമായി ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. 

ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ച ദിവസമെന്ന നിലയിലാണ് മാധ്യമദിനം സംഘടിപ്പിക്കുന്നത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇന്ന് വൈകിട്ട് 3.30ന് പടിപാടി ഉദ്ഘാടനം ചെയ്യും. 

വിഎസ് ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകരും പത്രപ്രവർത്തക സംഘടന ഭാരവാഹികളും പങ്കെടുക്കും. മാധ്യമ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശിൽപശാല രണ്ടു ദിവസങ്ങളിലായി നടക്കും. 

ഇന്ത്യയിലെയും കേരളത്തിലെയും എഡിറ്റർമാർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 

29ന് രാവിലെ പത്തിന് ആരംഭിക്കുന്ന ശിൽപശാലയിൽ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജോസി ജോസഫ് എക്സ്‌ക്ലൂസീവുകൾ വന്ന വഴിയെക്കുറിച്ച് സംസാരിക്കും. 

ചാനലുകളിലെ വനിതാ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന ബ്രേക്കിംഗ് ന്യൂസ് പരിപാടി ഉച്ചയ്ക്ക് രണ്ടു മുതൽ നടക്കും.

ജനുവരി 30ന് രാവിലെ പത്തിന് പിക്സ് സ്റ്റോറി എക്സിക്യൂട്ടീവ് എഡിറ്റർ ജയന്ത് ജേക്കബ് മാറുന്ന ലോകത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ച് മാധ്യമവിദ്യാർത്ഥികളോടു സംസാരിക്കും. 

ഉച്ചയ്ക്ക് 12 മുതൽ ഇംഗ്ളീഷ് മാധ്യമപ്രവർത്തനത്തിലെ സാധ്യതകളെക്കുറിച്ച് ചർച്ച നടക്കും. രണ്ടു മണി മുതൽ കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളുമായുള്ള ആശയവിനിമയം നടക്കും.

Newsdesk

Recent Posts

ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര നേട്ടം; ഷൂട്ടിംഗിൽ വിദർശ.കെ.വിനോദിന് വെള്ളി മെഡൽ

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…

6 hours ago

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

21 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

22 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

23 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

2 days ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

2 days ago