തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സൃത്തൊഴിലാളികൾക്ക് സ്പോൺസറുടെ ഭീഷണി. വിസക്കായി മുടക്കിയ പണം തിരികെ നൽകിയില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തി വയ്ക്കുമെന്നാണ് സ്പോൺസറുടെ മുന്നറിയിപ്പ്.
അറബ് വംശജനായ സ്പോൺസറാണ് നാല് മാസങ്ങൾക്ക് മുൻപ് മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധന വിസയിൽ ഇറാനിൽ എത്തിച്ചത്. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട്, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള 23 മത്സ്യത്തൊഴിലാളികളാണ് ഇറാനിലെത്തിയത്. ഇതിൽ 17 പേർ മലയാളികളാണ്. വിസ, ടിക്കറ്റ് എന്നിവക്കായി പണം മുടക്കിയത് സ്പോൺസറാണ്.
കോവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ കനത്ത ജാഗ്രത നിലനിൽക്കെയാണ് കുടുങ്ങി കിടക്കുന്ന മത്സ്യതൊഴിലാളികളോടുള്ള സ്പോൺസറിൻറെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായത്. രണ്ട് ദിവസത്തിനുളളിൽ പണം തിരികെ നൽകിയില്ലെങ്കിൽ ഭക്ഷണവും വെള്ളവും നൽകില്ല, പാസ്പോർട്ട് തിരികെ നൽകില്ല, എംബസി അധികൃതർ എത്തിയാലും തൊഴിലാളികളെ വിട്ടു നൽകില്ല, മൊബൈൽ ഫോൺ ബന്ധം വിച്ഛേദിക്കും എന്നിങ്ങനെയായിരുന്നു സ്പോൺസറുടെ ഭീഷണി.
സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ രണ്ട് ദിവസം കഴിയുമ്പോൾ ആശയ വിനിമയം നടത്താൻ പോലും കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുമെന്നും മത്സ്യതൊഴിലാളികൾ ആശങ്കപ്പെടുന്നു. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മത്സ്യതൊഴിലാളികൾ വീഡിയോ സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
ഇന്ത്യൻ എംബസി അധികൃതർ എത്തി മത്സ്യതൊഴിലാളികളെ മോചിപ്പിച്ചാൽ വിസയുടെ പണം ഈടാക്കാൻ കഴിയില്ലെന്നതാണ് സ്പോൺസറുടെ ഭീഷണിക്ക് കാരണം.അതേസമയം യാത്രാ വിലക്കുള്ളതിനാൽ മത്സ്യതൊഴിലാളികളെ അടിയന്തരമായി നാട്ടിൽ തിരികെ എത്തിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. എന്നാൽ നോർക്കയുമായി ബന്ധപ്പെട്ട് മത്സൃതൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…