കോട്ടയം: ചേർപ്പുങ്കലിൽ കാണാതായ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽനിന്ന് കണ്ടെത്തി. ആനക്കല്ല് പൂവത്തോട് ഷാജി -സജിത ദമ്പതികളുടെ മകൾ അഞ്ജു പി. ഷാജി (20)യുടെ മൃതദേഹമാണ് മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പരീക്ഷ എഴുതാൻ പോയ വിദ്യാർഥിനി തിരിച്ചെത്തിയിരുന്നില്ല.
പരീക്ഷയിൽ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽനിന്ന് ഇറക്കിവിട്ടതായി വിവരം ലഭിച്ചിരുന്നു. കോളജ് അധികൃതർക്കെതിരെ മാതാപിതാക്കൾ രംഗത്തുവരികയും ചെയ്തിരുന്നു. പൊലീസും ഫയർഫോഴ്സും കോട്ടയത്തു നിന്നെത്തിയ സ്കൂബ ഡൈവിങ് സ്ക്വാഡും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് കോളജ് ബി.കോം അവസാന വർഷ വിദ്യാർഥിയാണ് അഞ്ജു. യൂനിവേഴ്സിറ്റി പരീക്ഷയെഴുതാൻ ശനിയാഴ്ച ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിേലക്ക് പോയിരുന്നു. വൈകീട്ടായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ പാലത്തിന് സമീപം കണ്ടെത്തിയിരുന്നു.
മൊബൈൽ ഫോണും പഴ്സും ബാഗിലുണ്ട്. ഇതോടെ പൊലീസും ഫയർഫോഴ്സും മീനച്ചിലാറ്റിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സി.സി ടി.വി കാമറ ദൃശ്യങ്ങളിൽ പെൺകുട്ടി ആറിെൻറ ഭാഗത്തേക്ക് നടന്നുവരുന്നതായി കണ്ടെത്തിയിരുന്നു.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…