Kerala

സ്വപ്ന സുരേഷിന്റെ പുസ്തകം “ചതിയുടെ പത്മവ്യൂഹം” ഉടൻ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. തൃശൂർ കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇതുവരെ മജിസ്ട്രേറ്റിന് മുമ്പിൽ പറഞ്ഞതും ഒപ്പം പറയാത്തതുമായിട്ടുള്ള കാര്യങ്ങളൊക്കെ ഈ പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ചെന്നൈയിൽ വച്ച് തന്നെ വിവാഹം കഴിച്ചിരുന്നു എന്നും ആ പുസ്തകത്തിൽ അവർ ആ സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ, മുൻ മന്ത്രി കെടി ജലീൽ, നളിനി നെറ്റോ, സിഎം രവീന്ദ്രൻ എന്നിവർക്കെതിരെയൊക്കെ പുസ്തകത്തിൽ ആരോപണമുണ്ട്.

തുടർഭരണം ലഭിക്കുന്നതിന് വേണ്ടിയാണ് താൻ ആദ്യഘട്ടത്തിൽ സർക്കാരിന് സ്വർണ്ണക്കടത്തുമായി ബന്ധമില്ല എന്ന തരത്തിൽ ശബ്ദ സന്ദേശം പുറത്തുവിട്ടത് എന്നുൾപ്പെടെയുള്ള കാര്യങ്ങളും പുസ്തകത്തിലുണ്ട്.”ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് ഈ പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. സ്വപ്നയുടെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടിട്ടുള്ള അവരുടെ ഒരു ആത്മകഥ എന്ന രീതിയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

സ്വർണക്കടത്ത് കേസിലെ വെളിപ്പെടുത്തലുകൾ, ഒപ്പം തന്നെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുസ്തകത്തിൽ ഉണ്ടാകും. നേരത്തെ എം ശിവശങ്കർ അദ്ദേഹത്തിന്റെ ആത്മകഥ പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്വപ്ന സുരേഷും പുസ്തകം ഇറക്കുന്നത്. ഈ മാസം പന്ത്രണ്ടാം തീയതി പുസ്തകം പുറത്തിറങ്ങുമെന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

Newsdesk

Recent Posts

മലയാളികളുടെ എം.ജി ഗാൽവേയിൽ; ആട്ടവും പാട്ടുമായി ‘KONDATTAM’ നവംബർ 13ന്

മലയാളികളുടെ എക്കാലത്തെയും പ്രിയഗായകൻ MG ശ്രീകുമാർ ഗാൽവേയിലെത്തുന്നു. സംഗീതവും ആഘോഷവും ഒരുമിക്കുന്ന ‘KONDATTAM – Music Beyond Borders’ നവംബർ…

40 mins ago

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷം; 500-ലധികം സ്കൂളുകൾ അടച്ചിടും

സ്കൂളുകളിലെ അധ്യാപക ക്ഷാമം, മോശം അടിസ്ഥാനസൗകര്യങ്ങൾ, അമിതമായ പഠനസമയം, ക്ലാസ് മുറികളിലെ തിരക്ക് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് ഫ്രാൻസിൽ ആരംഭിച്ച…

7 hours ago

Budget 2027: ചൈൽഡ്‌കെയർ ചെലവിൽ €1,000 വരെ കുറവ്; നിർണായക ചർച്ചകൾ അവസാനഘട്ടത്തിൽ

അയർലണ്ടിൽ Budget 2027 പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നിർണായക തീരുമാനങ്ങളുമായി സർക്കാർ അവസാനഘട്ട…

9 hours ago

‘മായൻ’ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

സത്യവും മിഥ്യയും, വിപരീതമായ ആചാരക്രമങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യുന്ന ഫാൻ്റെസി, തില്ലർ ചിത്രമായ മായൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.…

11 hours ago

€5,000 ക്യാഷ്ബാക്ക് ഓഫർ നീട്ടി Haven Mortgage; Green 4-Year Fixed Rate ഉപഭോക്താക്കൾക്കും ഇനി ക്യാഷ്ബാക്ക്

അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…

1 day ago

ആന്റെണി യെക്കൂസ്സായെന്ന് കേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം; ആരാണ് ആന്റണിയെക്കൂസ്സാ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്

വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…

2 days ago