ശശി തരൂരിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ലെന്ന് ചെന്നിത്തല. പാർട്ടി സ്ഥാനങ്ങൾ വഹിച്ചുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിന് ഇല്ല. മല്ലികാർജുൻ ഖർഗെയാണ് എന്തുകൊണ്ടും യോഗ്യനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഖർഗെയെ പിന്തുണയ്ക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനായി പ്രചാരണം നടത്തും. ഇന്നത്തെ സാഹചര്യത്തിൽ ഖർഗെയ്ക്കാണ് അധ്യക്ഷനാകാൻ യോഗ്യത കൂടുതൽ.
തരൂരിനെ തിരുവനന്തപുരം സ്ഥാനാർത്ഥിയായ തീരുമാനിക്കുമ്പോൾ താൻ കെപിസിസി അധ്യക്ഷനായിരുന്നു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും. തങ്ങളുടെ തീരുമാനപ്രകാരമാണ് തരൂരിനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്നത്. പിന്നീട് തങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാൽ പാർട്ടി രംഗത്ത് പ്രവർത്തിച്ചുള്ള പരിചയം തരൂരിന് ഇല്ല. അധ്യക്ഷനാകാനുള്ള പ്രധാന യോഗ്യത പാർട്ടി രംഗത്തെ പ്രവർത്തന പരിചയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വടക്കൻ ഡബ്ലിനിലെ Kilshane മേഖലയിൽ നിർദേശിച്ചിരിക്കുന്ന 680 മെഗാവാട്ട് ഗ്യാസ് ഉപയോഗിച്ചുള്ള പവർ പ്ലാന്റിനെതിരെ പ്രാദേശിക ആശങ്കകൾ ശക്തമാകുന്നു. Kilshane…
ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…
മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…
പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…
ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…
അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…