Kerala

പിണറായി സർക്കാരിന്റെ വാർഷികാഘോഷം : സമാപന സമ്മേളനം തലസ്ഥാനത്ത്

എന്റെ കേരളം മെഗാ പ്രദർശന വിപണന മേളക്ക് നാളെ തുടക്കം.

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ സമാപനം തിരുവനന്തപുരത്ത് നടക്കും.വാർഷികത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് നാളെ തുടക്കമാകും.മെയ് 27 മുതൽ ജൂൺ രണ്ട് വരെ കനകക്കുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് നിശാഗന്ധിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷനാകുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ മുഖ്യാതിഥിയാകും.

സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രദർശന സ്റ്റാളുകൾ , വിപണന സ്റ്റാളുകൾ,സേവന സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ ‍പ്രശസ്തരായ കലാകാരന്മാർ നയിക്കുന്ന കലാപരിപാടികൾ എന്നിവയാണ് മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച സ്റ്റാളുകളിൽ ഒരുങ്ങുന്ന മേളയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് മേള.

വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങളും പ്രവർത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന നൂറോളം എക്സിബിഷൻ സ്റ്റാളുകളാണ് മേളയുടെ പ്രധാന ആകർഷണം. ജില്ലയിലെ ചെറുകിട സംരഭകരുടെയും സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാങ്ങാൻ ‍ കഴിയുന്ന നൂറ്റമ്പതോളം വിപണന സ്റ്റാളുകളും സർക്കാർ സേവനങ്ങൾ സൗജന്യമായും വേഗത്തിലും ലഭ്യമാക്കുന്ന പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സേവന സ്റ്റാളുകളും മേളയിലുണ്ടാകും.

കുടുംബശ്രീ, പട്ടിക വർഗ വകുപ്പ്, ജയിൽ വകുപ്പ്, മിൽമ, ഫിഷറീസ് വകുപ്പ്,കെ ടി ഡി സി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ തുടങ്ങിയവർ ഒരുക്കുന്ന അതിവിപുലമായ ഫുഡ്കോർട്ടാണ് മറ്റൊരു ആകർഷണം. ഗോപി സുന്ദർ ഉൾപ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാർ ‍ അവതരിപ്പിക്കുന്ന കലാപരിപാടികളും മെഗാ മേളയ്ക്ക് കൊഴുപ്പേകും. മേളയുടെ ജില്ലാതല ഉദ്ഘാടന സമ്മേളനത്തിന് ശേഷം നിശാഗന്ധിയിൽ യുവാക്കളുടെ ഹരമായ ഊരാളി ബാന്ഡ് പാട്ടും പറച്ചിലുമായി എത്തും.

Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

8 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

9 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

11 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

18 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago