കൊച്ചി: മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്ന് സ്ത്രീ താഴേയ്ക്ക് വീണു. തമിഴ്നാട് സേലം സ്വദേശിനി കുമാരി(55) ആണ് ഇന്നു പുലർച്ചെ ഫ്ലാറ്റിൽനിന്നും താഴേക്ക് വീണനിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ വീട്ടുജോലിക്കാരിയായിരുന്നു കുമാരി. പരുക്കേറ്റ കുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഫ്ലാറ്റിൽനിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽപ്പെട്ടതായിരിക്കാമെന്നും പോലീസ് പറയുന്നുണ്ട്. ഫ്ലാറ്റ് ഉടമയായ ഇംതിയാസ് അഹമ്മദിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…
ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…
മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…
യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…
സെപ്റ്റംബർ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…
നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…