ന്യൂദല്‍ഹി: രാജ്യത്തെ സിനിമ തീയേറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കണമെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗം. കൊവിഡ് വ്യാപനം കാരണം മാര്‍ച്ചിലാണ് തീയേറ്ററുകള്‍ അടച്ചിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കഴിഞ്ഞ ദിവസം സി.ഐ.ഐ മീഡിയ കമ്മിറ്റിയുമായി നടന്ന ചര്‍ച്ചയില്‍ ബ്രോഡ്കാസ്റ്റിംഗ് വിഭാഗം സെക്രട്ടറി അമിത് ഖാരെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തിയറ്ററുകള്‍ ആഗസ്റ്റ് ഒന്നിനോ അല്ലെങ്കില്‍ 31നകം തുറക്കാവുന്നതാണ് എന്നാണ് അമിത് ഖാരെ പറഞ്ഞത്.
എന്നാല്‍ ഈ വിഷയം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തീയേറ്ററുകള്‍ തുറന്നാലും സുരക്ഷ മാനദണ്ഡങ്ങളോടെ മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വരിയിലെയും തുടര്‍ന്ന് ഓരോ വരിയിലെയും ഇടയിലെ സീറ്റുകള്‍ ഒഴിവാക്കി തീയേറ്ററില്‍ ഇരിക്കാനുള്ള സജ്ജീകരണം ഉണ്ടാക്കണം.
‘തീയേറ്ററില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് വേണം സീറ്റ് ക്രമീകരിക്കാന്‍ എന്നാണ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ കേന്ദ്ര ആഭ്യാന്തര മന്ത്രാലയത്തിന്റെ തീരുമാനം കൂടി അറിഞ്ഞ ശേഷമേ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളു’- അമിത് ഖാരെ പറഞ്ഞു.
അതേസമയം ചര്‍ച്ചയില്‍ പങ്കെടുത്ത തീയേറ്റര്‍ ഉടമകള്‍ ഈ തീരുമാനത്തെ അംഗീകരിച്ചില്ല. ഇരുപത്തഞ്ച് ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തിയറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അടച്ചുപൂട്ടുന്നതിനെക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നാണ് ഇവരുടെ പ്രതികരണം.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…