തിരുവനന്തപുരം: കേരള പോലീസിനിത് “സമയ ദോഷ”മാണ് പറയേണ്ടിവരും.
ആദ്യം വെടിയുണ്ടയും തോക്കും പോയി, പിന്നലെയിതാ നിറുത്തിയിട്ടിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് പെട്രോളും ഹെല്‍മെറ്റും മോഷണം പോയിരിയ്ക്കുകയാണ്….
തിരുവനന്തപുരം നഗരത്തിലാണ് സംഭവം നടന്നത്. യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. വിവരം അറിഞ്ഞ് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു.
കോളേജിലെ കുത്തുകേസിനെ തുടര്‍ന്ന് സുരക്ഷയ്ക്കിട്ടിരുന്ന പോലീസുകാരുടെ ബൈക്കുകളിലാണ് മോഷണം നടന്നത്. ആറ് ബൈക്കുകളില്‍ നിന്ന് പെട്രോളും രണ്ട് ഹെല്‍മെറ്റുമാണ് മോഷണം പോയത്. അതേസമയം, പ്രതികളെ കണ്ടെത്താന്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പോലീസ്…!!
ക്യാമ്പസിന് പുറത്ത് പ്രധാന കവാടത്തിന് സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന പോലീസ് ബൈക്കുകളില്‍ നിന്ന് രണ്ട് പേര്‍ പെട്രോള്‍ മാറ്റുന്നത് കണ്ട വഴിയാത്രക്കാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. എന്നാല്‍, പോലീസ് വരുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ 1.30തോടെയാണ് സംഭവം നടന്നത്.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…