തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കടുവയെ ഇന്ന് പിടികൂടിയത്.
പാർക്കിൽ നിന്നും കടുവ ചാടിപ്പോയത് വളരെ ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. ശനിയാഴ്ച വൈകുന്നേരവും കടുവയെ പിടികൂടാന്‍ സാധിക്കാത്തതിനാൽ പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ക്കിന്റെ പുറകുവശത്തു നിന്നായിരുന്നു കടുവയെ കണ്ടെത്തിയത്. കെണിവെച്ച് പിടിക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാനുള്ള തീരുമാനത്തിലെത്തിയത്. വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിന്റെ വേലിക്കെട്ടിന് 20 അടി ഉള്ളതിനാല്‍ അത് ചാടിക്കടന്ന് കടുവ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് വനം വകുപ്പിന് ഉറപ്പുണ്ടായിരുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…