കൊച്ചി: പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മാധ്യമങ്ങളോട് പ്രതികരിച്ചു. ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടി. പൊലീസ് ആയിഷയുടെ ഫ്‌ളാറ്റും റെയ്ഡ് ചെയ്‌തു.
ഉച്ചയ്ക്ക് 2.45ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആയിഷ സുല്‍ത്താനയുടെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ എത്തിയത്. അഞ്ചുമണി വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ആയിഷ സുല്‍ത്താനയുടെ സഹോദരന്റെ ലാപ്‌ടോപ്പ്, ബാങ്ക് രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുക്കാനാണ് ആയിഷ സുല്‍ത്താനയുടെ തീരുമാനം.
സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നല്‍കിയത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…