എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്. അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ട് യൂത്ത്കോൺഗ്രസ് നേതാക്കളെ കൂടി പ്രതിചേർക്കുമെന്ന വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവ് ശേഖരണത്തിന് ശേഷമാണ് രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ കൂടി പ്രതിചേർത്തത്.
ആക്രമണം ആസൂത്രണം ചെയ്തത് സുഹൈൽ ഷാജഹാൻ ആണ്. മൊഴിയെടുപ്പിന് വിളിപ്പിച്ചതോടെ സുഹൈൽ മുങ്ങി. പിന്നാലെ നവ്യയും ഒളിവിലായി. മുഖ്യപ്രതിയായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈൽ ഷാജഹാന്റെ ഡ്രൈവറുടെ സ്കൂട്ടറാണ്. ജിതിൻ എകെജി സെന്റർ ആക്രമിച്ചതിന് പിന്നാലെ സ്കൂട്ടർ ഓടിച്ച് കഴക്കൂട്ടം ഭാഗത്തേക്ക് പോയത് നവ്യയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഒന്നാം പ്രതിയായ ജിതിൻ പിടിയിലായതിന് പിന്നാലെ ഈ രണ്ട് പ്രതികളും നിലവിൽ ഒളിവിലാണ്. സുഹൈൽ വിദേശത്തേക്ക് കടന്നതായും സംശയമുണ്ട്. ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. തിങ്കളാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. ജിതിന്റെ അടുത്ത സുഹൃത്തായ നവ കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു .
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…