കൊല്ലം: ഉത്ര കൊലപാതകക്കേസിൽ രണ്ടാം പ്രതിയായ പാമ്പുപിടുത്തക്കാരൻ സുരേഷിനെ മാപ്പു സാക്ഷിയാക്കി. ഇയാൾ തന്നെ നൽകിയ അപേക്ഷ പരിഗണിച്ചാണ് കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സുരേഷിനെ മാപ്പു സാക്ഷിയാക്കി പ്രഖ്യാപിച്ചത്. നിലവിൽ മാവേലിക്കര സബ് ജയിലിൽ കഴിയുന്ന സുരേഷ്, സത്യസന്ധമായ കാര്യങ്ങൾ പറയാന്‍ തയ്യാറാണെന്നും മാപ്പുസാക്ഷിയാക്കണമെന്ന് വ്യക്തമാക്കി പുനലൂർ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണസംഘവും അറിയിച്ചു. ഇതേതുടർന്ന് സുരേഷിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി ഇയാളെ മാപ്പു സാക്ഷിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ കേസിലെ ഒന്നാം സാക്ഷിയാകും സുരേഷ്. കേസിലെ മുഖ്യപ്രതി സൂരജിന് പാമ്പുകളെ കൈമാറിയത് സുരേഷാണ്. പാമ്പുകളെ പിടികൂടിയതിനും കച്ചവടം നടത്തിയതിനും വനംവകുപ്പും സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതക കേസിൽ സ്വതന്ത്യവും പക്ഷാപാതരഹിതവുമായ മൊഴിയാണ് നൽകിയതെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്. എങ്കിലും ഉടൻ തന്നെ ജയിൽ മോചിതനാകാൻ സാധ്യത കുറവാണ്. കേസ് നടപടിക്രമങ്ങൾ പൂർത്തിയാകും വരെ ഇയാൾ ജയിലിൽ തുടരുമെന്നാണ് സൂചന.
അതേസമയം ശാസ്ത്രീയ തെളിവുകൾ അടക്കം മുഖ്യപ്രതി സൂരജിനെതിരായ സാഹചര്യത്തിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഓഗസ്റ്റ് ആറിനോ ഏഴിനോ മുമ്പ് കുറ്റപത്രം നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…