Categories: Kerala

കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് വി. മുരളീധരൻ

ന്യൂദൽഹി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കൊവിഡ് 19 പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കേ അമേരിക്കയിലുള്ളവരെ കൊണ്ടുവരുന്നതിന് മെക്സിക്കോയിൽ നിന്ന് വിമാന സർവ്വീസ് പരി​ഗണിക്കുന്നുണ്ടെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.

അമേരിക്കയിലെ കൂടുതൽ ന​ഗരങ്ങളിൽ നിന്ന് വിമാന സർവ്വീസ് തുടങ്ങണമെന്ന ആവശ്യം മുന്നിലുണ്ട്. സൗദി അറേബ്യയിലെ അബ്ഹ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് വിമാനസർവ്വീസുകൾ ആരംഭിക്കാൻ ആകുമോയെന്ന് പരിശോധിക്കേണ്ടത് എയർ ഇന്ത്യയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും കുടുങ്ങിപ്പോയ പ്രവാസികൾ തങ്ങളെ തിരികെയെത്തിക്കണമെന്ന ആവശ്യം ഉയർത്തി രം​ഗത്തെത്തിയിരുന്നു. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാർട്ടേർഡ് വിമാന സർവ്വീസുകൾക്ക് കേന്ദ്ര സർക്കാർ അനുകൂലമാണ്. ​ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതിനോടകം നാൽപതിനായിരം പേർ ചാർട്ടേർഡ് വിമാന സർവ്വീസുകൾ ഉപയോ​ഗപ്പെട്ടുത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Newsdesk

Recent Posts

റ്റി.എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഒരു കൈയ്യിൽ ബാഗും. മറു കൈയ്യിൽ ഹെൽമറ്റുമായി വീട്ടിൽ നിന്ന് ഡ്യൂട്ടിക്കായി എത്തുന്ന ഒരു…

35 mins ago

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് ‘മായൻ’ ട്രെയിലർ എത്തി

ഭീതിയും ദുരൂഹതകളും നിറഞ്ഞ രംഗങ്ങളിലൂടെ മായൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. https://youtu.be/Y488C2KfdmQ?si=nSCca5y9CdN4H38x മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ്…

42 mins ago

വിവാദങ്ങൾക്കൊടുവിൽ ജെൻസൻ ഹുവാങ് വീണ്ടും Nvidia CEO; ട്രംപിന്റെ പിന്തുണയും നിക്ഷേപകരുടെ സമ്മർദവും നിർണായകമായി

ലോകത്തെ പ്രമുഖ ടെക്നോളജി കമ്പനികളിലൊന്നായ Nvidia-യുടെ സിഇഒ സ്ഥാനത്തേക്ക് സഹസ്ഥാപകൻ ജെൻസൻ ഹുവാങ് (Jensen Huang) തിരിച്ചെത്തി. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട…

1 hour ago

അയർലണ്ടിൽ പൊതുമേഖലയിൽ ജോലി ഒഴിവുകൾ നികത്താൻ പ്രതിസന്ധി; സർക്കാർ ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ 1,000-ത്തിലധികം പേർ

അയർലണ്ടിൽ സിവിൽ സർവീസിലും പൊതുമേഖലയിലും ജോലി ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാതെ ഒഴിവായിപ്പോയത് 1,000-ത്തിലധികം പേർ. കഴിഞ്ഞ 18 മാസത്തിനിടെ നിയമന…

2 hours ago

അയർലണ്ടിലെ സ്കൂൾ യൂണിഫോം നിയമങ്ങളിൽ വൻ മാറ്റത്തിന് നീക്കം; ബ്രാൻഡഡ് വസ്ത്രങ്ങൾ നിർബന്ധമാക്കുന്നത് നിരോധിച്ചേക്കും

അയർലണ്ടിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് പ്രത്യേക ബ്രാൻഡിലുള്ള ജമ്പറുകളും ജാക്കറ്റുകളും കോട്ടുകളും നിർബന്ധമാക്കുന്നത് നിരോധിക്കാനുള്ള നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്. സ്കൂൾ യൂണിഫോമുകളുടെ…

3 hours ago

സീറ്റ് അറിയാൻ ഇനി വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് വരെ കാത്തിരിക്കണം! റാൻഡം സീറ്റ് അലോക്കേഷൻ വൈകിപ്പിച്ച് Ryanair

അയർലണ്ടിന്റെ പ്രമുഖ ബജറ്റ് വിമാനക്കമ്പനിയായ Ryanair സീറ്റ് ബുക്കിങ് സംവിധാനത്തിൽ മാറ്റം വരുത്തി. അധിക പണം നൽകി മുൻകൂട്ടി സീറ്റ്…

4 hours ago