തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ നല്‍കിയ പരാതികളിലാണ് അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുന്നത്.
ഐ.ടി വകുപ്പിലെ വിവാദ നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിജിലന്‍സ് അന്വേഷിക്കും. അഴിമതി നിരോധന നിയമ പ്രകാരമാണ് വിജിലന്‍സിന്റെ നടപടി. ഇതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
വിവാദ നിയമനം, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതികള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അനുമതി കൂടി ലഭിച്ച ശേഷമാവും വിജിലന്‍സിന്റെ തുടര്‍ നടപടി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ എം. ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും വിളിച്ച് വരുത്തിയായിരുന്നു ശിവശങ്കറിനെ ചോദ്യം ചെയ്തത്.
കേസില്‍ അദ്ദേഹത്തെ ഈ മാസം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…