തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. തിരുവന്തപുരം കണിയാപുരത്താണ് സംഭവം. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു.
അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി ക്രൂരമായ ഉപദ്രവത്തിന് ഇരയായെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.
ഭര്‍ത്താവിന്റെ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകീട്ട് ഭര്‍ത്താവ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചു. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയെ മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
അതിനിടെ രക്ഷപെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ കണിയാപുരത്തെ വീട്ടിലെക്കും പിന്നീട് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു.
അബോധാവസ്ഥയില്‍ ആയതിനാല്‍ പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടില്ലെന്നാണ് വിവരം.
വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…
വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…
കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…
ടൊവിനോ തോമസ്സും പുതുമുഖം മേഘനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നമുൻപേ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് പതിനഞ്ച് ശനിയാഴ്ച്ച ഊട്ടിയിലെ…
ഡബ്ലിനിലെ ലുവാസ് ട്രാമുകളിൽ യാത്രക്കാരും വളർത്തുമൃഗങ്ങളും വാതിലിൽ കുടുങ്ങി പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴയ്ക്കപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സാങ്കേതികവിദ്യകൾ ശക്തിപ്പെടുത്തണമെന്ന്…
അയർലണ്ടിലെ ആദ്യമായി വീട് വാങ്ങുന്നവർക്കായി സർക്കാർ നടപ്പാക്കുന്ന Help to Buy പദ്ധതിയിൽ അപേക്ഷിച്ചവരിൽ പകുതിയോളം പേർക്ക് സാമ്പത്തിക സഹായം…