Categories: Kerala

ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം 12 കോടി രൂപ കണ്ണൂർ സ്വദേശിക്ക്

തിരുവനന്തപുരം: ക്രിസ്തുമസ് – പുതുവത്സര ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം കണ്ണൂരിലേക്ക്. കണ്ണൂര്‍ തൊലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനി സ്വദേശിയായ പൊരുന്നന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്.

കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്. ST 269609 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

CH-211517 RI-225292 ST-108949 MA-383581 SN-259502 EW-217398 YE-201260 AR-236435 BM-265478 PR-164533 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. 50 ലക്ഷം വീതം പത്ത് പേര്‍ക്കായി 5 കോടി രൂപയാണ് രണ്ടാം സമ്മാനം. പത്ത് ലക്ഷം വീതം പത്ത് പേര്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 20 പേര്‍ക്കായി ഒരു കോടി രൂപയാണ്. ഒരു ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം.

CH-360978 RI-157718 ST-377870 MA-381495 SN-356423 EW-254700 YE-313826 AR-297539 BM-187520 PR-289380 എന്നീ നമ്പറുകള്‍ക്കാണ് മൂന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

ആകെ 40 ലക്ഷം ക്രിസ്തുമസ്-പുതുവത്സര ബംപര്‍ ലോട്ടറി ടിക്കറ്റുകളാണ് സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. അതില്‍ 36,8500 ടിക്കറ്റുകളാണ് വിറ്റുപോയത്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകള്‍ വില്‍പന നടക്കാതെ ബാക്കിയുണ്ടെന്ന് പബ്ലിസിറ്റ് ഓഫീസര്‍ പറഞ്ഞു.

Newsdesk

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

10 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

12 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

13 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

20 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

1 day ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

1 day ago