കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ജനുവരി 15 ന് കറുത്ത മതില്‍ തീര്‍ക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് അറിയിച്ചു.പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് അമിത് ഷാ കോഴിക്കോട് എത്തുന്നത്വെസ്റ്റ് ഹില്‍ ഹെലിപ്പാട് മുതല്‍ കരിപ്പൂര്‍ വിമാനത്താവളം വരെ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ബഹുജനങ്ങളെ അണിനിരത്തിയാണ് കറുത്ത മതില്‍ തീര്‍ക്കുകയെന്ന്‍ യൂത്ത് ലീഗ് സംസ്ഥാന ജെനെറല്‍ സെക്രട്ടറി പികെ ഫിറോസ് അറിയിച്ചു.
രാജ്യത്ത് പോരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ കേന്ദ്രസര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാകും കറുത്തമതിലെന്നും പികെ ഫിറോസ് കോഴിക്കോട് പറഞ്ഞു.
കറുത്ത മതിലിന്‍റെ പ്രചാരണാര്‍ത്ഥം സ്വാമി വിവേകാനന്ദന്‍റെ ജന്മദിനമായ ജനുവരി 12 ന് 1893 ല്‍ ചിക്കാഗോയില്‍ വിവേകാനന്ദന്‍ നടത്തിയ പ്രസംഗം പ്രിന്‍റ് ചെയ്ത് ബസ് സ്റ്റാന്‍ണ്ടുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുമെന്നും യൂത്ത് ലീഗ് അറിയിച്ചു.
ജനുവരി 15 മുതല്‍ 25 വരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സംസ്ഥാനത്ത് വന്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ആര്‍എസ്എസ് തയ്യാറെടുക്കുന്നത്.ഈ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ കേരളത്തില്‍ എത്തുക.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…