Global News

കെഎംഎസ്‌സിഎൽ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് അഴിമതി മൂടിവയ്ക്കാൻ നീക്കം

കോഴിക്കോട്: കോവിഡ് കാലത്തെ മരുന്നു വാങ്ങലിൽ കോടികളുടെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേരള മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) വൻ അഴിമതി മൂടിവയ്ക്കാൻ നീക്കം.

കംപ്യൂട്ടർ നെറ്റ്‌വർക്കിലെ മൂവായിരത്തോളം ഫയലുകൾ മായ്ച്ചുകളഞ്ഞത് മുകൾത്തട്ടിലേക്ക് റിപ്പോർട്ട് ചെയ്ത കാരുണ്യ പർച്ചേസ് ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നിവരെ പിരിച്ചുവിടാതിരിക്കാൻ ഇന്നലെ കാരണം കാണിക്കൽ നോട്ടിസ് നൽകി. എന്നാൽ നിർണായക ഫയലുകൾ മായ്ച്ചുകളഞ്ഞ ജീവനക്കാരിക്കെതിരായ നടപടി തൽക്കാലം സസ്പെൻഷനിൽ ഒതുക്കുകയും ചെയ്തു. നടപടിയിൽ ശക്തമായ എതിർപ്പു വ്യക്തമാക്കിയ ആരോഗ്യമന്ത്രി വീണാ ജോർജ് 2016 മുതലുള്ള കാരുണ്യ ഫാർമസിയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യാൻ പുതിയ ഏജൻസിയെ നിയോഗിക്കാൻ തീരുമാനിച്ചു. പുറമേ, ആരോഗ്യ വകുപ്പിലെ വിദഗ്ധരെ ഉൾപ്പെടുത്തി കണക്കുകൾ പ്രത്യേകം പരിശോധിക്കും. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ ഉൾപ്പെടെ നടപടി ഉണ്ടാകുമെന്നാണ് സൂചന. കെഎംഎസ്‌സിഎലിലെ ഉന്നതനുമായി അടുപ്പമുള്ള ഓഡിറ്റർമാരാണ് കണക്കുകൾ പരിശോധിച്ചിരുന്നത്. ജനറൽ മാനേജരുടെ സ്വകാര്യ ലാപ്ടോപ്പിൽ നിന്നായിരുന്നു ഓർഡറുകൾ നൽകിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട മൂവായിരത്തോളം കംപ്യൂട്ടർ ഫയലുകളും പിന്നീട് മായ്ച്ചു കളഞ്ഞു.

ടെൻഡറോ ക്വട്ടേഷനോ ഇല്ലാതെ വിപണിവിലയുടെ മൂന്നിരട്ടി വരെ നൽകി കോവിഡ് കാലത്ത് പിപിഇ കിറ്റും മരുന്നും മെഡിക്കൽ ഉപകരണങ്ങളും സംഭരിക്കുകയായിരുന്നു. ഇതിൽ ഭൂരിഭാഗവും പാഴ്ചെലവായി. നിലവാരമില്ലാത്ത ഗ്ലൗസ് ഉൾപ്പെടെ ഉള്ള പല ഉൽപന്നങ്ങളും ഇപ്പോഴും കോർപറേഷൻ വെയർഹൗസിൽ സ്റ്റോക്കിൽ പോലും പെടുത്താതെ കൂട്ടിയിട്ടിരിക്കുന്നു. ഈ വാങ്ങലുകളെക്കുറിച്ചുള്ള ചോദ്യത്തോട് ‘എല്ലാം മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്’ എന്നാണ് മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ പ്രതികരിച്ചത്.

Sub Editor

Recent Posts

സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കാൻ സർക്കാർ ആലോചന

അയർലണ്ടിലെ സ്റ്റേറ്റ് പെൻഷൻ ആഴ്ചയിൽ €7.50 വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. ബജറ്റ് 2027ന്റെ ഭാഗമായി പെൻഷൻ നിരക്കുകളിൽ…

14 hours ago

‘മോൺസ്റ്റർ എൽ നിനോ’ ശക്തമാകുന്നു; അയർലണ്ടിലും കാലാവസ്ഥാ മാറ്റങ്ങൾക്ക് സാധ്യത

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥയെ സാരമായി ബാധിക്കാവുന്ന ശക്തമായ എൽ നിനോ പ്രതിഭാസം രൂപപ്പെടുന്നതായി കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ലോക…

15 hours ago

ഡബ്ലിനിൽ വിസ്മയം തീർക്കാൻ മെന്റലിസ്റ്റ് അനന്തുവിന്റെ ‘സീക്രട്ട് ലെറ്റർ’

ഡബ്ലിൻ: മലയാളികളുടെ പ്രിയപ്പെട്ട മെന്റലിസ്റ്റ് അനന്തുവിന്റെ ഏറെ ശ്രദ്ധേയമായ മെന്റലിസം ഷോ ‘സീക്രട്ട് ലെറ്റർ’ സെപ്റ്റംബർ 27-ന് ഡബ്ലിനിൽ അരങ്ങേറുന്നു.…

16 hours ago

ക്രാന്തിയുടെ ഓണാഘോഷം ഇന്ന് ഡബ്ലിനിൽ

അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…

24 hours ago

അയർലണ്ടിൽ ഇനി ഫാർമസികളിലും ബവൽ കാൻസർ പരിശോധന

ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…

2 days ago

ഐറിഷ് ആശുപത്രികളിലെ നോൺ-EU ഡോക്ടർമാരുടെ നിയമനത്തിൽ വീഴ്ച; ഇംഗ്ലീഷ് പ്രാവീണ്യവും പോലീസ് ക്ലിയറൻസും പരിശോധിച്ചില്ല

അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…

2 days ago