കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ.വി. തോമസ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്ന ഒട്ടേറെപ്പേർ കോൺഗ്രസിലുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ദിശാബോധം ഇല്ലാത്ത കെ.സി. വേണുഗോപാലൻമാരുടെ കൂട്ടായ്മയാണ് ഇപ്പോൾ ഹൈക്കമാൻഡ്. വർഗീയതയോട് സന്ധി ചെയ്യുന്ന നിലപാട് കോൺഗ്രസ് ഉപേക്ഷിക്കണമെന്നും ബേബി പറഞ്ഞു.
ദയനീയമാണ് കോൺഗ്രസിന്റെ അവസ്ഥ. ബിജെപിക്കെതിരായ പൊതുവേദിയിൽ പ്രസംഗിക്കാൻ ക്ഷണിക്കുന്നവർക്ക് ഫത്‌വ പുറപ്പെടുവിക്കുകയാണ്. കാര്യങ്ങൾ മനസിലാക്കാൻ പോലും കെപിസിസിയെ നയിക്കുന്നവർ ശ്രമിക്കുന്നില്ല.
കെ.വി.തോമസുമായി ഇതുവരെ രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല. സിപിഎമ്മിനെ വിശ്വസിച്ചു വന്ന ഒരാളെയും നിരാശപ്പെടുത്തിയിട്ടില്ല. കെ.വി.തോമസും നിരാശപ്പെടേണ്ടി വരില്ല. ലോക്സഭാ തിരഞ്ഞടുപ്പു വരെയല്ല ബിജെപിക്കെതിരായ പോരാട്ടമെന്നും എം.എ. ബേബി പറഞ്ഞു.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…