Global News

കലാപക്കാരെ … നിങ്ങൾ മറന്നിടാതെ …; കെ എസ് ആർ ടി സിയുടെ ഓർമ്മപ്പെടുത്തൽ

തിരുവനന്തപുരം: : കേശവദാസപുരത്ത് കെ എസ് ആർ ടി സി ബസിന് മാർഗതടസം സൃഷ്ടിച്ച് യുവാക്കളുടെ പോർവിളി നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. 21ന് രാത്രി മല്ലപ്പള്ളിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലായിരുന്നു യുവാക്കളുടെ അതിക്രമം. കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്. 

ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് സംഘം മടങ്ങി. യാത്രാ തടസമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പൊലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

KSRTCയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കലാപക്കാരെ … നിങ്ങൾ മറന്നിടാതെ …

21.10.2023 ന് പത്തനംതിട്ട നിന്ന് തിരുവനന്തപുരത്തേക്ക് വന്ന RPC 370 നമ്പർ ബസ് രാത്രി ഏകദേശം  09 45 ന് തിരുവനന്തപുരം കേശവദാസപുരം എത്തിയപ്പോൾ  മദ്യപിച്ചെത്തിയ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് KL 01 S 3510 toyota qualis കാറിൽ  അപകടകരമായ രീതിയിൽ ബസ്സിന്‌ മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ഠിക്കുകയും, ബസ്സിന് മുന്നിൽ ഇടിക്കുകയും, മുന്നിൽ sudden ബ്രേക്ക് ചെയ്ത്  70 ഓളം വരുന്ന യാത്രക്കാരെ അപകടപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു… അമ്മമാരും കുഞ്ഞുങ്ങളുമടങ്ങുന്ന യാത്രക്കാർ ഉള്ളപ്പോൾ അസഭ്യവർഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.. പോലീസ് അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാല് പ്രതികളുടെ പേരിലും കേസ്സ് എടുക്കുകയും പ്രതികൾഓടിച്ചു വന്ന കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്യിട്ടുണ്ട്…സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണെന്നത് ഇത്തരക്കാർ ദയവായി ഓർക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

Budget 2027 Live Updates: €1.3 ബില്യൺ ആദായ നികുതി പാക്കേജ്; ഇന്ധന എക്സൈസ് നിരക്ക് ഇളവ് ഫെബ്രുവരി വരെ; തൊഴിലുടമയുടെ PRSI പരിധി വർദ്ധിപ്പിക്കും; 53,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും

2027 ലെ ബജറ്റ് പ്രഖ്യാപനത്തിന് തുടക്കമായി. ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരണം ആരംഭിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ്…

31 mins ago

അവേക്ക് 2026: സീറോ മലബാർ യുവജന സംഗമത്തിന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി വേദിയാകും

ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…

3 hours ago

അയർലണ്ട് ബജറ്റ് ഇന്ന്: നികുതി, പെൻഷൻ, ഭവനം, ചൈൽഡ് കെയർ—പ്രതീക്ഷകൾ ഏറെ

അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…

7 hours ago

2027ലെ നിങ്ങളുടെ യാത്രകൾ ഇനി നേരത്തെ പ്ലാൻ ചെയ്യാം; €300 മുതൽ അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമായി Oscar Travel

അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…

21 hours ago

37,000 അടിയിൽ നിന്നും 9,000 അടിയിലേക്ക്.! അയർലണ്ടിന് മുകളിൽ ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ Emergency

അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…

21 hours ago

വധുവിനെ തേടുന്നു

 കാനഡയിൽ പിആർ  ലഭിച്ച 28 വയസ്സുള്ള  കത്തോലിക്ക യുവാവിനായി വധുവിനെ തേടുന്നു. Qualification: Bachelor of technology(computer science) Postgraduate…

22 hours ago