Global News

മാർ സ്ലീവാ മെഡിസിറ്റിക്ക് ഊർജ സംരക്ഷണത്തിൽ ഒന്നാം സ്ഥാന പുരസ്കാരം ലഭിച്ചു

പാലാ: കേരള സംസ്ഥാന ഊർജ വകുപ്പിനു കീഴിലുള്ള സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഊർജ സംരക്ഷണ പുരസ്കാരങ്ങളിൽ ബിൽഡിംഗ് വിഭാഗത്തിൽ ഒന്നാം സ്ഥാനം മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റൽ ഓപ്പറേഷൻസ് ആൻഡ് പ്രോജക്ട്സ് ഡയറക്ടർ റവ. ഫാ. ജോസ് കീരഞ്ചിറ, ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം എന്നിവർ ചേർന്നു പുരസ്കാരവും, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും ഏറ്റുവാങ്ങി. എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ. പോളി തോമസ്, ഡപ്യൂട്ടി മാനേജർമാരായ ലിജു തോമസ്, ജോമോൻ ജോസ് എന്നിവരും പങ്കെടുത്തു.

ഏറ്റവും ഫലപ്രദമായ രീതിയിൽ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെട്ടിടങ്ങളുടെ വിഭാ​ഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റിക്ക് പുരസ്കാരം ലഭിച്ചത്. സംസ്ഥാനത്ത് ഉടനീളമുള്ള ഒട്ടേറെ ആരോഗ്യ സ്ഥാപനങ്ങളെയും വൻകിട കെട്ടിടങ്ങളെയും ഉൾപ്പെടെ അവാർഡിനു പരി​ഗണിച്ചതിൽ നിന്നും മാർ സ്ലീവാ മെഡിസിറ്റിക്ക് ഒന്നാം സ്ഥാനം ലഭിച്ചത് ആശുപത്രിയുടെ മികവ് വ്യക്തമാക്കുന്നു.

മികച്ച പരിസ്ഥിതി, ഊർജ, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനവും മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു. കേരള എനർജി മാനേജ്മെന്റ് സെൻറർ  നടത്തിയ വസ്തുനിഷ്ഠമായ വിലയിരുത്തലിൽ, ഊർജ പ്രവർത്തന മാനദണ്ഡങ്ങൾ, ശാശ്വത വികസന സംരംഭങ്ങൾ, നവീന ഊർജ സംരക്ഷണ സാങ്കേതികവിദ്യകൾ, മറ്റ് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ആശുപത്രിക്ക് പുരസ്കാരം നൽകുന്നതിനായി തീരുമാനം എടുത്തത്. ആശുപത്രി മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ ​എൻജിനീയറിം​ഗ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഊർജ കാര്യക്ഷമതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള മാർ സ്ലീവാ മെഡിസിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവു  കൂടിയാണെന്നു മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ പറഞ്ഞു.

അവാർഡ് നേടിയ മറ്റു സ്ഥാപനങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കൂടാതെ ISO 50001 സർട്ടിഫിക്കേഷൻ നേടുന്നതിനും, എനർജി ഓഡിറ്റിങിനും, CEA/CEM പരീക്ഷയ്ക്കും വേണ്ട സർക്കാർ ഗ്രാൻ്റിനും മാർ സ്ലീവാ മെഡിസിറ്റി ഈ പുരസ്കാരത്തിലൂടെ അർഹമായി. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

24 mins ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

1 hour ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

5 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

21 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

23 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

1 day ago