തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പിഴവ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിൽ ട്രോളായി. പിഴവുകളുടെ പേരില്‍ ഒട്ടേറെ പഴി കേട്ടിട്ടുള്ള മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും പരോക്ഷ പരിഹാസവുമായെത്തി.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേര് ഫെയ്സ്ബുക്കിലിട്ട്, ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്. ഇങ്ങനെ ആക്ഷേപങ്ങള്‍ പെരുകിയതോടെയാണ് മന്ത്രിയുടെ വിശദീകരണം.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…