തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ ചെയ്യുന്നത്. സമര സമിതി തന്നെ രണ്ടായിരിക്കുകയാണെന്ന് വിമര്‍ശിച്ച ശിവൻകുട്ടി, പൊലീസുകാർ ഭൂമിയോളം താഴുന്നുവെന്നും പറഞ്ഞു. എങ്ങിനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണമെന്ന നീക്കമാണ് സമരക്കാർ നടത്തുന്നത്. ദയവ് ചെയ്ത് നടക്കാത്ത കാര്യത്തിൻ്റെ പേരിൽ കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുയാണെന്നും നടക്കാത്ത കാര്യത്തിന്റെ പേരിൽ കലാപം ഉണ്ടാക്കരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് വി ശിവൻകുട്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാന്‍ മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിർത്തിവെക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ടുപോക്കെന്നും മന്ത്രി കുറ്റപ്പെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി തദ്ദേശവാസികൾക്കടക്കം നിരവധി തൊഴിൽ സാധ്യതകൾ ഉണ്ടാക്കുന്നതാണ്. ഭാവി തലമുറയെ കരുതിയെങ്കിലും സമരം അവസാനിപ്പിക്കണമെന്നാണ് ശിവൻകുട്ടി അഭ്യർത്ഥിക്കുന്നത്.
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…
AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…
അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…