Global News

പെൻസിൽ കാണാതായി, പ്രശനം പരിഹരിയ്ക്കാൻ നേരെ എത്തിയത് പൊലീസ് സ്റ്റേഷനിലേയ്ക്ക്; വൈറലായി വീഡിയോ

ഹൈദരാബാദ്: പെൻസിൽ കാണാതായ സംഭവത്തിൽ നീതി തേടി പൊലീസ് സ്റ്റേഷനിലെത്തിയ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് ആന്ധ്രയിലെ കുർണൂലിലെ പെഡകടുബുരു പൊലീസ്. കൂട്ടമായി പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ സഹപാഠിക്കെതിരെയാണു പരാതി നൽകിയത്. പലതവണ ചോദിച്ചിട്ടും പെൻസിൽ തിരികെ നൽകാത്തതിനെ തുടർന്നായിരുന്നു പരാതിപ്പെടാനെത്തിയത്. സ്കൂൾ കുട്ടികൾ കൂട്ടമായി സ്റ്റേഷനിലെത്തിയപ്പോൾ പൊലീസുകാരും അമ്പരന്നു.

ഒടുവിൽ രണ്ട് കുട്ടികളോടും സംസാരിച്ച ശേഷം പൊലീസുകാർ പ്രശ്നം പരിഹരിച്ചു. ഒരു കുട്ടി ഇവനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. ഒടുവിൽ തർക്കം ചർച്ചയിലൂടെ പരിഹരിച്ച് ഇരുവരെയും തമ്മിൽ കൈകൊടുത്താണ് സ്റ്റേഷൻ വിടുന്നത്.

പ്രൈമറി സ്കൂൾ വിദ്യാർഥികൾ പോലും ആന്ധ്രാ പൊലീസിനെ വിശ്വസിക്കുന്നുവെന്ന് കുറിച്ചാണ് ആന്ധ്രാ പൊലീസിന്റെ ഔദ്യോഗിക പേജിൽ വിഡിയോ പങ്കിട്ടിരിക്കുന്നത്.

https://twitter.com/APPOLICE100/status/1463881693891207169
Sub Editor

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

59 mins ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 hour ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

9 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

21 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

24 hours ago