Global News

മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക പൾമണറി ഫം​ഗ്ഷൻ ലാബിന്റെ ഉദ്ഘാടനം നടത്തി

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ എഫ്.ഒ.ടി, എഫ്.ഇ.എൻ.ഒ. സംവിധാനങ്ങൾ ഉൾപ്പെടുത്തി അഡ്വാൻസ്ഡ് പൾമണറി ഫം​ഗ്ഷൻ ലാബ് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം പാലാ ഡിവൈഎസ്പി സദൻ. കെ നിർവ്വഹിച്ചു. രോഗത്തെ നിർണയിക്കുന്നതിനും ഇത് തടയുന്നതിനും ആധുനിക ചികിത്സകൾ ഒരുക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങൾക്ക് ഏറ്റവും ആധുനിക ചികിത്സകൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് പൾമണറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഡ്വാൻസ്ഡ് പൾമണറി ഫം​ഗ്ഷൻ ലാബ് പ്രവർത്തനം തുടങ്ങിയതെന്നു അദ്ദേ​ഹം പറഞ്ഞു. വിവിധങ്ങളായ ശ്വാസകോശരോ​ഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്ക് ആധുനിക ചികിത്സകൾ ഒരുക്കുന്നതിന്റെ ഭാ​ഗമായി ഫോഴ്സ്ഡ് ഓസിലോമെട്രി ടെസ്റ്റ് ( എഫ്.ഒ.ടി ) ഫ്രാക്ഷണൽ എക്സ്ഹേൽഡ് നൈട്രിക് ഓക്സൈസ് ( എഫ്. ഇ.എൻ. ഒ ) സംവിധാനങ്ങളാണ് അഡ്വാൻസ്ഡ് പൾമണറി ​ഫംഗ്ഷൻ ലാബിൽ ഒരുക്കിയിരിക്കുന്നത്. പൾമണറി വിഭാ​ഗം ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ.ജെയ്സി തോമസ് അഡ്വാൻസ്ഡ് ലാബിന്റെ പ്രവർത്തനം വിശദീകരിച്ചു. ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, പൾമണറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.രാജ്കൃഷ്ണൻ.എസ് എന്നിവർ പ്രസം​ഗിച്ചു. അഡ്വാൻഡ് ലാബ് ഉദ്ഘാടനത്തിന്റെ ഭാ​ഗമായി പാലാ ഡിവൈഎസ്പി ഓഫീസിനു പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കുമായി സൗജന്യ ശ്വാസകോശ പരിശോധനകളും നടത്തി.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

സൈബർ അറ്റാക്ക് ബാധിതർക്ക് HSE നഷ്ടപരിഹാരം നൽകി തുടങ്ങി

2021 മെയ് മാസത്തിൽ നടന്ന HSE സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് നഷ്ടപരിഹാരം നൽകാൻ തുടങ്ങി.എത്ര തുക…

22 hours ago

ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: ഇന്ത്യയ്ക്കും കാനഡയ്ക്കുമെതിരെ ഭീഷണിയുമായി ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള അരിയടക്കം കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് പുതിയ താരിഫുകൾ…

22 hours ago

സ്റ്റോം ബ്രാം: വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് അവധി, ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

സ്റ്റോം ബ്രാം രാജ്യത്ത് ആഞ്ഞടിക്കുന്നതിനാൽ റിപ്പബ്ലിക്കിലെ 26 കൗണ്ടികളിൽ ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നിരവധി കൗണ്ടികളിൽ കനത്ത മഴ…

23 hours ago

തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകൾ വിധിയെഴുതുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശത്തിൽ കേരളം. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള…

1 day ago

ബ്രാം കൊടുങ്കാറ്റ്: 11 കൗണ്ടികൾക്ക് ഓറഞ്ച് അലേർട്ട്

ബ്രാം കൊടുങ്കാറ്റ് അയർലണ്ടിൽ കര തൊടുമ്പോൾ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ 11 കൗണ്ടികൾക്ക് ഓറഞ്ച് വിൻഡ് അലേർട്ട് നൽകിയിട്ടുണ്ട്.…

2 days ago

ഐഒസി അയർലണ്ട് സാണ്ടിഫോർഡ് യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ സാണ്ടിഫോർഡ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി…

2 days ago